'കേസിൽ ദിലീപിനെ ക്രൂശിച്ചു, ശശി തരൂരിനെതിരെ ചർച്ച പോലും ഇല്ല': സിദ്ദിഖ്
'കേസിൽ ദിലീപിനെ ക്രൂശിച്ചു, ശശി തരൂരിനെതിരെ ചർച്ച പോലും ഇല്ല': സിദ്ദിഖ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളാണ് എന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്ന് സിദ്ദിഖ്. പൊലീസിന്‍റെയും സാധാരണക്കാരന്‍റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി ലോക്നാഥ് ബെഹ്റ, ജസ്റ്റിസ് കമാല്‍ പാഷ എന്നിവരും പങ്കെടുത്ത ചര്‍ച്ചയിലാണ് നിലപാട്.
"സ്വന്തം ഭാര്യയുടെ ആത്‌മഹത്യയെ പ്രേരിപ്പിച്ചതിന് ശ്രീ ശശി തരൂൽ കേസിൽ പ്രതിയാണ്. അദ്ദേഹം എംപി സ്ഥാനം രാജിവെച്ചിട്ടില്ല, ആരും ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടില്ല. എന്താണ് നിങ്ങൾ അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിച്ച് ചാനലിൽ വിളിച്ച് ചർച്ച നടത്താത്തത്. അദ്ദേഹം പ്രതിയല്ലേ, പ്രതിയായി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലേ."- സിദ്ദിഖ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. അതിന് മുൻപുള്ള വിചാരണകൾ ഒഴിവാക്കണം. അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദിഖ് പറഞ്ഞു. പ്രമുഖ നടൻ കുറ്റക്കാരനാണെന്ന് പറഞ്ഞത് പൊലീസല്ല, ക്രിമിനലായ പൾസർ സുനിയാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു.