സഖാവിന്റെ കഥ ആദ്യം പറഞ്ഞത് ജിഷ്ണുവിനോട്: സിദ്ധാർത്ഥ ശിവ
സഖാവാകേണ്ടിയിരുന്നത് ജിഷ്ണു?
101 ചോദ്യങ്ങൾ, ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സിദ്ധാർത്ഥ ശിവയുടെ മൂന്നാമത്തെ ചിത്രമായിരുന്നു സഖാവ്. രണ്ട് കാലഘട്ടങ്ങളിലെ സഖാക്കളെ വരച്ചുകാണിച്ച സിനിമയാണ് നിവിന്റെ സഖാവ്. തീയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി ഇപ്പോഴും മുന്നേറുകയാണ് ചിത്രം.
സഖാവ് എന്ന ചിത്രത്തെ കുറിച്ച് ആദ്യം നടൻ ജിഷ്ണുവിനോടാണ് പറഞ്ഞതെന്ന് സിദ്ധാർത്ഥ ശിവ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ സിനിമയെ കുറിച്ചും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും പറയുന്നത്.
ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രാവഴിയിലാണ് സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രം സിദ്ധാർത്ഥയുടെ മനസ്സിൽ ആദ്യം ഇടംപിടിക്കുന്നത്. കൂടുതൽ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ചെന്നൈയിലെ ഹോട്ടലിലെത്തിയപ്പോള്‍ നടന്‍ ജിഷ്ണു രാഘവന്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. മനസ്സിലേക്ക് വന്നടിഞ്ഞ കഥയുടെ ത്രഡ് ആദ്യമായി പറയുന്നത് ജിഷ്ണുവിനോടാണ്.
കഥാപാത്രത്തെ കുറിച്ച് ജിഷ്ണുവിനോട് പറഞ്ഞപ്പോൾ അവന്റെ മറുപടി ഇങ്ങനെയായിരുന്നു ' ഇതൊരു കിടിലൻ പടമാകും'.