ചിമ്പു കാരണം മനസ്സ് മടുത്തു, ചെയ്യുന്നത് അനാവശ്യകാര്യം: മഞ്ജിമ മോഹൻ
ചിമ്പു കാരണം മനസ്സ് മടുത്തുപോയെന്ന് മഞ്ജിമ
ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന മഞ്ജിമ മോഹൻ നിവിൻ പോളിയുടെ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും ഒരേ സമയം രണ്ട് സിനിമകൾ ഏറ്റെടുത്തു. തമിഴിൽ തുടക്കം തന്നെ ഗൗതം മേനോൻ എന്ന വലിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ആദ്യ തമിഴ് ചിത്രം വെളിച്ചം കാണാതെ പെട്ടിക്കകത്തിരിക്കുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ റിലീസ് പക്ഷെ അനാവശ്യമായി വൈകുകയാണ്. റിലീസിങ് ഇങ്ങനെ വൈകുന്നതിനുള്ള കാരണം നായകന്‍ ചിമ്പുവാണെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ തനിക്ക് മനസ്സ് മടുത്തു പോയി എന്ന് മഞ്ജിമ പറയുന്നു.
ഒരു പാട്ട് മാത്രമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ആ പാട്ട് ആരാധകർക്കിടയിൽ ഹിറ്റായതിനാൽ അതില്ലാതെ ചിത്രം റിലീസ് ചെയ്യാൻ കഴിയില്ല. താൽപ്പര്യമില്ലാത്തത് കൊണ്ടാണോ എന്തോ ചിമ്പു ലൊക്കേഷനിൽ എത്തുന്നില്ല എന്ന് ഗൗതം മേനോൻ വ്യക്തമാക്കിയിരുന്നു. ഏതാലായും ചിത്രം ഉടൻ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.