കൊഞ്ച് ബിരിയാണി കഴിച്ചുള്ള ഇരിപ്പാ! കുട്ടി ഫഹദിനെ മടിയിലിരുത്തി സത്യരാജ്, പഴയ ഓര്‍മ്മകളിലേക്ക് നടന്‍

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂണ്‍ 2024 (13:02 IST)
Sathyaraj
സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്കും കൗതുകമാണ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഇത് വൈറലായി മാറാറുണ്ട്.അത്തരത്തിലൊരു ചിത്രം അടുത്തിടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തമിഴ് താരം സത്യരാജിനൊപ്പമുള്ള ഫഹദ് ഫാസിലിന്റെ കുട്ടി ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് സത്യരാജ് പറയുന്നു. 
 
'ആലപ്പുഴയില്‍ ആയിരുന്നു ഫാസിലിന്റെ ഒരു സിനിമയുടെ ചിത്രീകരണം.മലയാള സിനിമയിലെ സംവിധായകര്‍ അവരുടെ നാട്ടില്‍ തന്നെയാണ് പടം ചെയ്യുക. ഇവിടെത്തേത് പോലെ എല്ലാവരും ചെന്നൈയില്‍ വരില്ല. അങ്ങനെ ഫാസില്‍ സാറിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയി. അവിടുത്തെ കോഞ്ച് ബിരിണിയാണ് ഗംഭീരമായിരുന്നുവെന്ന് സത്യരാജ് പറയുന്നു. ഭക്ഷണം കഴിച്ചശേഷം ഫഹദിനെ മടയില്‍ ഇരുത്തി ഫോട്ടോയെടുത്തു.എന്നാല്‍ ഈ പയ്യനാണ് ആവേശത്തിലെ പയ്യന്‍ എന്ന ഞാന്‍ തിരിച്ചറിഞ്ഞില്ല. ആവേശത്തിലും മാമന്നനിലും മറ്റും ഗംഭീരമായി ചെയ്തിരുന്നു ഫഹദ്',-സത്യരാജ് പറഞ്ഞു.
 
ഫാസില്‍ സംവിധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളില്‍ സത്യരാജ് നായകനായി വേഷമിട്ടു.1987 ല്‍ പുറത്തെത്തിയ പൂവിഴി വാസലിലേ, 1988 ല്‍ പുറത്തിറങ്ങിയ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നീ ചിത്രങ്ങളായിരുന്നു അത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

അടുത്ത ലേഖനം
Show comments