Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതി എന്നാ സുമ്മാവാ?അമ്പതാമത്തെ സിനിമയുടെ ഡിജിറ്റല്‍ അവകാശം വിറ്റുപോയത് വന്‍ തുകയ്ക്ക്

Vijay Sethupathi Enna Summava? Digital rights of 5th movie sold for huge amount 
Vijay Sethupathi movies
Vijay Sethupathi wife
Vijay Sethupathi family
Vijay Sethupathi songs
Vijay Sethupathi movies list
jessie sethupathi
Vijay Sethupathi filmography
Vijay Sethupathi instagram
surya sethupathi
jawan cast
Vijay Sethupathi images
Vijay Sethupathi marriage photos

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജൂണ്‍ 2024 (15:22 IST)
തമിഴിലും ഹിന്ദിയിലും ഒരേപോലെ തിളങ്ങിയ വിജയ് സേതുപതി തന്റെ അമ്പതാമത്തെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. മഹാരാജ എന്ന പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍ 14 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 
 ഇപ്പോഴിതാ, സിനിമയുടെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്‌ലിക്‌സിന് വിറ്റുപോയി.സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചു.
 
വരാനിരിക്കുന്നത് ഒരു ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് തന്നെ ശ്രദ്ധ നേടിയിരുന്നു.ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയാണ് ഫസ്റ്റ് ലുക്കില്‍ കണ്ടത്.
 
ഇതൊരു ക്രൈം ത്രില്ലര്‍ തന്നെയാണ് എന്നാണ് വിവരം.അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കൊരങ്ങു ബൊമ്മെ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി, മുനിഷ്‌കാന്ത്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി.എല്‍.തേനപ്പന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. അജനീഷ് ലോക്‌നാഥ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. അജനീഷ് ഒരുക്കിയ കാന്താരയിലെ പാട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
സുതന്‍ സുന്ദരവും ജഗദീഷ് പളനിച്ചാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി അല്ല പൃഥ്വിരാജ് തന്നെ മുന്നില്‍!'ഗുരുവായൂര്‍ അമ്പലനടയില്‍' കളക്ഷന്‍ റിപ്പോര്‍ട്ട്