Webdunia - Bharat's app for daily news and videos

Install App

Thalapathy 69: വൺ ലാസ്റ്റ് ടൈം; വിജയ്‌ക്കൊപ്പം ശിവരാജ് കുമാറും

നിഹാരിക കെ എസ്
ബുധന്‍, 13 നവം‌ബര്‍ 2024 (09:45 IST)
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദളപതി 69'. തന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. വലിയ താര നിരയിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ നടൻ ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ വേഷം രസകരമാണെന്ന് അദ്ദേഹം പറയുന്നു. വിജയ് സിനിമാഭിനയം പൂർണമായും ഉപേക്ഷിക്കേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് നടൻ കൂട്ടിച്ചേർത്തു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 
'വിജയ് 69 ലെ വേഷം വളരെ രസകരമാണ്, പക്ഷേ എന്റെ ഷെഡ്യൂളുകൾ കണക്കിലെടുക്കുമ്പോൾ അത് എങ്ങനെ ഒരുമിച്ച് വരുമെന്ന് എനിക്കറിയില്ല. ഇത് അദ്ദേഹത്തിന്റെ അവസാന സിനിമയായിരിക്കുമെന്ന് പറയപ്പെടുന്നു, പക്ഷേ വ്യക്തിപരമായി അദ്ദേഹം സിനിമ ഉപേക്ഷിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ഒരു സുഹൃത്തെന്ന നിലയിൽ, വിജയ് ഒരു മികച്ച നടനും നല്ല മനുഷ്യനുമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ തീരുമാനം അതിശയകരമാണ്. ഞാൻ അതിനെ മാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' ശിവരാജ് കുമാർ പറഞ്ഞു. 
 
അതേസമയം, ശിവരാജ് കുമാർ ഇപ്പോൾ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. യുഎസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുമാസത്തെ വിശ്രമം കഴിഞ്ഞാണ് നടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ചികിത്സ തുടരുന്നതിനാൽ തന്റെ ഭാഗങ്ങളുടെ ഷെഡ്യൂളുകൾ മാറ്റിവെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments