Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നിൽക്കുന്ന വ്യക്തി, മോഹൻലാൽ വളരെ കംഫർട്ടബിൾ: തുറന്നു പറഞ്ഞ് ശോഭന

മമ്മൂട്ടിയെ കുറിച്ച് ശോഭന

മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നിൽക്കുന്ന വ്യക്തി, മോഹൻലാൽ വളരെ കംഫർട്ടബിൾ: തുറന്നു പറഞ്ഞ് ശോഭന

നിഹാരിക കെ.എസ്

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (11:16 IST)
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് ശോഭന. ഒരുകാലത്ത് മലയാളികളുടെ ഇഷ്ടജോഡിയായിരുന്നു മോഹൻലാൽ-ശോഭന, മമ്മൂട്ടി-ശോഭന. സിനിമയിൽ നിന്നും നീണ്ട ഒരിടവേള എടുത്ത ശോഭന വിനീത് ശ്രീനിവാസന്റെ തിരയിലൂടെ തിരിച്ച് വന്നിരുന്നു.

പിന്നീട്, സുൽഖർ സൽമാന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായും തിളങ്ങി. ഇപ്പോൾ മോഹൻലാലിനൊപ്പം 'തുടരും' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ശോഭന. തിരിച്ചുവരവിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ശോഭന ഇപ്പോൾ.
 
'മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നിൽക്കുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്ന് പെട്ടെന്ന് എനിക്ക് സെൻസ് ചെയ്യാനായി. വർക്കിൽ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം. അതിനാൽ മനസിൽ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്ന് സംസാരിക്കുന്നയാളുമാണ്. 
 
കാണാമറയത്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന് 33-34 വയസാണ്. ആ സമയത്ത് വളരെ സത്യസന്ധമായി സംസാരിക്കുമ്പോൾ എന്താണിങ്ങനെ പറഞ്ഞതെന്ന് തോന്നും. എന്നോടല്ല. കാരണം ഞാനും കുറച്ച് അങ്ങനെയാണ്. ഞങ്ങളെല്ലാം കുടുംബത്തെ പോലെയാണ്. മോഹൻലാൽ വളരെ കംഫർട്ടബിളാണ്. ഒരേ പാതയിൽ പോയവരാണ് തങ്ങളെന്നും ശോഭന പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് പിന്നാലെ ശോഭനയും ദൃശ്യത്തോട് നോ പറഞ്ഞു, കാരണം...