നാഗചൈതന്യയും നടി ശോഭിത ധുലിപാലയും ഇന്ന് വിവാഹിതരാണ്. ഹെദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം. ഇതിനിടെ ഇരുവരുടെയും ലവ് സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. മുംബയില്‍ വച്ചാണ് നാഗചൈതന്യയും ശോഭിതയും ആദ്യമായി കണ്ടുമുട്ടിയത്. ചൈതന്യ തന്റെ ഒ.ടി.ടി ഷോയുടെ ലോഞ്ചിനായി മുംബയില്‍ എത്തിയപ്പോള്‍ ശോഭിതയ്ക്കും അതേ സ്ഥലത്ത് മറ്റൊരു ഷോ ഉണ്ടായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഒരു ജംഗിള്‍ സഫാരിയ്ക്ക് ശോഭിതയും നാഗചൈതന്യയും പോയ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങള്‍ അല്ലായിരുന്നു പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിലെ പശ്ചാത്തലങ്ങള്‍ തമ്മിലുള്ള സാമ്യം കണ്ട് ഇരുവരും തമ്മില്‍ പ്രണയമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.
ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത് 2023ല്‍ ആയിരുന്നു. അന്ന് ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വച്ച് നാഗചൈതന്യ പങ്കുവച്ച ചിത്രത്തിന്റെ പിന്നില്‍ ഒരു ടേബിളില്‍ ശോഭിത ഇരിക്കുന്നത് കാണാമായിരുന്നു. കൈ ഉപയോഗിച്ച് മുഖം മറച്ചാണ് ശോഭിത ഇരുന്നത്.
2022 ജൂണില്‍ യൂറോപ്പിലെ ഒരു പബ്ബിനുള്ളില്‍ നാഗചൈതന്യയും ശോഭിതയും ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2021ലാണ് നാഗചൈതന്യയ്ക്കും സാമന്തയ്ക്കും വിവാഹമോചനം ലഭിക്കുന്നത്. അതിന് ശേഷമാണ് ശോഭിതയുമായി നടന്‍ പ്രണയത്തിലാകുന്നത്.