Webdunia - Bharat's app for daily news and videos

Install App

'ധരിച്ച മാസ്‌ക് പിടിക്കാന്‍ വരെ ആള് വേണം, കുട പിടിക്കാനും സഹായി'; പാര്‍വതിക്കെതിരെ വിമര്‍ശനം

Webdunia
ചൊവ്വ, 17 മെയ് 2022 (13:22 IST)
നടി പാര്‍വതി തിരുവോത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെ താന്‍ ധരിച്ചിരുന്ന മാസ്‌ക് ഊരി തൊട്ടടുത്ത് നില്‍ക്കുന്ന ആളുടെ കയ്യില്‍ പിടിക്കാന്‍ കൊടുത്ത പാര്‍വതിയുടെ പ്രവൃത്തിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 
 
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഹേര്‍' (Her) എന്ന സിനിമയിലാണ് നടി പാര്‍വതി തിരുവോത്ത് ഇനി അഭിനയിക്കുക. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 
 
സിംപിള്‍ ഡ്രസില്‍ അതീവ സുന്ദരിയായാണ് പാര്‍വതി പൂജ ചടങ്ങിന് എത്തിയത്. പാര്‍വതിക്ക് ഒരാള്‍ കുട പിടിച്ചു കൊടുക്കുന്നതിന്റേയും താന്‍ ധരിച്ചിരുന്ന മാസ്‌ക് ഊരി പാര്‍വതി ഇയാളുടെ കയ്യില്‍ കൊടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും താരത്തിനെതിരെ രംഗത്തെത്തിയത്. 
 
പാര്‍വതിക്ക് പകരം ഇത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഈ പാര്‍വതിയെ പോലുള്ളവര്‍ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തു വരില്ലേ എന്നാണ് പലരുടേയും ചോദ്യം. ആദര്‍ശം പറഞ്ഞാല്‍ മാത്രം പോര, പ്രവൃത്തിയിലും വേണമെന്ന് മറ്റ് ചിലരും കമന്റ് ചെയ്തിരിക്കുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments