Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മോഹന്‍ലാലിനൊപ്പം പന്ത് തട്ടാന്‍ മമ്മൂട്ടി ഇറങ്ങിയപ്പോള്‍; അന്ന് സംഭവിച്ചത്

Mammootty Mohanlal Playing football together
, ചൊവ്വ, 17 മെയ് 2022 (12:48 IST)
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ അമ്പതിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
 
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പഴയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇരുവരും ഫുട്‌ബോള്‍ കളിക്കാനായി ജേഴ്‌സിയണിഞ്ഞ് മൈതാനത്ത് നില്‍ക്കുന്ന ചിത്രമാണിത്. വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ചിത്രത്തിന്.

webdunia
Mammootty, IM Vijayan and Mohanlal
 
രണ്ടായിരത്തില്‍ സന്തോഷ് ട്രോഫി പോരാട്ടം കേരളത്തിലെ തൃശൂരിലാണ് നടന്നത്. അന്ന് കേരള ഫുട്‌ബോള്‍ ടീമും സിനിമാ താരങ്ങളുടെ ടീമും തമ്മില്‍ സൗഹൃദ മത്സരം നടന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ആ കളിയില്‍ സിനിമാ താരങ്ങളുടെ ടീമിനായി കളത്തിലിറങ്ങി. അന്ന് എടുത്ത ചിത്രമാണിത്.
 
പ്രമുഖ തേയില കമ്പനിയായ കണ്ണന്‍ ദേവനാണ് താരങ്ങളും കേരള ഫുട്‌ബോള്‍ ടീമും തമ്മിലുള്ള മത്സരം നടത്തിയത്. കണ്ണന്‍ ദേവന്റെ ജേഴ്‌സിയണിഞ്ഞാണ് മമ്മൂട്ടിയും മോഹന്‍ലാലും ഈ ചിത്രത്തില്‍ നില്‍ക്കുന്നത്. കേരളത്തിന്റെ അഭിമാന താരം ഐ.എം.വിജയന്‍ അന്ന് കേരള ഫുട്‌ബോള്‍ ടീമില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ടീമിനെതിരെ വിജയന്‍ കളിച്ചു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

160 കോടി 5 ദിവസം കൊണ്ട്, ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി 'സര്‍കാരു വാരി പാട്ട'