Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം മകൾക്ക് വേണ്ടി, പിന്നെ എലിസബത്തിന് വേണ്ടി, ഇപ്പോൾ ജീവിക്കുന്നത് കോകിലയ്ക്ക് വേണ്ടി; എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കാൻ സോഷ്യൽ മീഡിയ

ബാലയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ആദ്യം മകൾക്ക് വേണ്ടി, പിന്നെ എലിസബത്തിന് വേണ്ടി, ഇപ്പോൾ ജീവിക്കുന്നത് കോകിലയ്ക്ക് വേണ്ടി; എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കാൻ സോഷ്യൽ മീഡിയ

നിഹാരിക കെ എസ്

, വെള്ളി, 29 നവം‌ബര്‍ 2024 (16:26 IST)
നടൻ ബാലയുടെ വിവാഹം സംബന്ധിച്ച കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. അമൃതയുമായുള്ള വിവാഹവും വിവാഹമോചനവും തുടർന്ന് അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെയുള്ള ആരോപണവുമെല്ലാം കാര്യമായി തന്നെ ചർച്ച ചെയ്യപ്പെട്ടു. എലിസബത്തിനെ വിവാഹം ചെയ്തപ്പോഴും സോഷ്യൽ മീഡിയ ബാലയ്‌ക്കൊപ്പമായിരുന്നു. എന്നാൽ, എലിസബത്തിനെ ഒഴിവാക്കി കോകിലയെ വിവാഹം ചെയ്തതോടെ ബാലയ്ക്കുണ്ടായിരുന്ന സപ്പോർട്ട് പോയി.
 
കരൾ സംബന്ധമായ അസുഖം വന്ന് സർജറി ചെയ്ത് കിടന്നപ്പോഴൊക്കെ ബാലയെ സുശ്രൂഷിച്ചിരുന്നത് എലിസബത്ത് ആയിരുന്നു. എലിസബത്ത് ആണ് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് എന്നായിരുന്നു ബാല പറഞ്ഞത്. എലിസബത്ത് ഇല്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഉണ്ടാകുമായിരുന്നില്ലെന്നും ബാല വ്യക്തമാക്കി. എന്നാൽ, ഇന്നലെ നൽകിയ അഭിമുഖത്തിൽ ബാല പറയുന്നത് മറ്റൊന്നാണ്. സർജറി കഴിഞ്ഞ് 10 ദിവസം കിടന്നപ്പോൾ തന്നെ നോക്കിയത് കോകില ആണെന്നും കോകില ഇല്ലായിരുന്നുവെങ്കിൽ താൻ ഇന്ന് ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല എന്നുമാണ് ബാല പറയുന്നത്.
 
ബാലയുടെ വാക്കുകൾ നടന് തന്നെ തിരിച്ചടി ആയിരിക്കുകയാണ്. അമൃതയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മകൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നായിരുന്നു ബാല പറഞ്ഞത്. എലിസബത്തുമായുള്ള വിവാഹം വരെ ആ ചൊല്ല് ആവർത്തിച്ച് കൊണ്ടിരുന്നു. അത് പിന്നീട് എലിസബത്തിന് വേണ്ടി ജീവിക്കുന്നു എന്നായി. ഇപ്പോൾ കോകിലയ്ക്ക് വേണ്ടിയാണ് തന്റെ ജീവിതമെന്നാണ് ബാല പറയുന്നത്. ഇതോടെ ബാലയെ പരിഹസിച്ച് സോഷ്യൽ മീഡിയ. എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കാനാണ് ബാലയോട് ട്രോളര്മാര് ആവശ്യപ്പെടുന്നത്. 
 
അതോടൊപ്പം, ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ എലിസബത്തിനെ പറ്റിയും ബാല മനസ് തുറക്കുന്നുണ്ട്. എലിസബത്തുമായുള്ള വിവാഹം നിയമപരമായി നടന്നിട്ടില്ലെന്നും ബാല പറയുന്നു. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും താൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ കിടന്നപ്പോൾ തന്നെ സഹായിച്ചതിന് എലിസബത്തിനോട് നന്ദിയുണ്ടെന്നും ബാല പറയുന്നു. എലിസബത്ത് ഗോൾഡ് ആണ്. അവൾ നന്നായിരിക്കണം എന്നും ബാല വയ്ക്തമാക്കി.
 
കൂടാതെ, താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല കൂട്ടിച്ചേര്‍ത്തു. അമൃത ആരോപിച്ച ചന്ദന തന്റെ പഴയ കാമുകി ആയിരുന്നെന്നും ഒരു സർട്ടിഫിക്കറ്റിന് വേണ്ടി മാത്രം കഴിച്ച വിവാഹമായിരുന്നു അതെന്നും ബാല പറയുന്നു. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി ചന്ദനയെ കല്യാണം കഴിച്ചുവെന്നും ആ വിവാഹം പിന്നീട് ക്യാൻസൽ ചെയ്യുകയായിരുന്നുവെന്നും ബാല പറയുന്നു. 
 
അതേസമയം, കോകില ബാലയുടെ മാമന്റെ മകളോ അകന്ന ബന്ധത്തിൽ ഉള്ള ആളോ അല്ലെന്നാണ് ചില വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കോകിലയ്ക്ക് കോടികൾ സ്വത്ത് ഉണ്ടെന്ന് പറയുന്നത് വെറുതെയാണെന്നും കോകില മുൻപ് ഒരു കോഫി ഷോപ്പിൽ ജോലി ചെയ്ത ആളാണെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം. കോകിലയുമായുള്ള രക്തബന്ധം എന്തെന്ന് ബാല തുറന്നു പറയാത്തത്, അക്കാര്യം പറഞ്ഞാൽ മീഡിയ അവിടെ ചെന്ന് അന്വേഷിച്ചാൽ സത്യം പുറംലോകം അറിയുമെന്നതിനാൽ ആണെന്നാണ് ചിലരുടെ വാദം. ഇങ്ങനെയുള്ള കമന്റുകൾക്കൊന്നും ബാല മറുപടി നൽകിയിട്ടില്ല.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 വര്‍ഷങ്ങള്‍ക്കു ശേഷവും തുടരുന്ന 'വല്ല്യേട്ടന്‍' ക്രേസ്; സ്ഫടികത്തെ മറികടക്കുമോ?