Webdunia - Bharat's app for daily news and videos

Install App

എന്തിനാണ് ഈ കുത്തിത്തിരിപ്പ്? സ്വന്തം കാര്യത്തിൽ ആരും ഇടപെടുന്നത് ഇവർക്കിഷ്ടമല്ല?: ഡബ്ല്യുസിസിക്ക് വ്യാപക വിമർശനം

നിഹാരിക കെ.എസ്
ചൊവ്വ, 28 ജനുവരി 2025 (14:21 IST)
ഡബ്ല്യുസിസി സംഘടന സ്വന്തം അംഗങ്ങളുടെ കാര്യങ്ങൾക്ക് മാത്രമേ വാ തുറക്കുകയുള്ളൂ എന്ന് വിമർശനം. സംഘടന കലക്ടീവല്ല സെലക്ടീവ് ആണെന്ന വാദം സാന്ദ്ര തോമസ്, ഭാ​ഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖർ നേരത്തെ ഉന്നയിച്ചിരുന്നു. ഡബ്ല്യുസിസിക്കുള്ളിൽ നടക്കുന്ന തീരുമാനങ്ങളിലും ചർച്ചകളിലും സുതാര്യതയില്ലെന്ന ആരോപണവുമുണ്ട്. ഇപ്പോഴിതാ ഡബ്ല്യുസിസിയുടെ പുതിയ നിലപാടിൽ കടുത്ത വിമർശനമാണ് വരുന്നത്. ​
 
ഗീതു മോഹൻദാസിന്റെ ടോക്സിക് എന്ന സിനിമയാണ് വിഷയം. ടോക്സിക്കിന്റെ ടീസറിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ആക്ഷേപമുണ്ട്. സോഷ്യൽ മീഡിയ ഇത് വലിയ ചർച്ചയാക്കിയിട്ടും പ്രതികരിക്കാൻ ​ഗീതു മോഹൻദാസോ ഡബ്ല്യുസിസിയോ തയ്യാറായില്ല. മറ്റ് സിനിമകളിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നവർക്ക് സ്വന്തം സംഘടനയിലെ അം​ഗത്തെ വിമർശിക്കാൻ മടിയാണോ എന്ന് ചോദ്യം വന്നു. കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അം​ഗം ഫിലിം മേക്കർ മിറിയം ജോസഫിന് നേരെ ആ ചോദ്യം വന്നു. ഡബ്ല്യുസിസിക്കുള്ളിലെ വിഷയമാണതെന്നും എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്നും മിറിയം ജോസഫ് വ്യക്തമാക്കി.
 
പരാമർശത്തിൽ മിറിയം ജോസഫിനും ഡബ്ല്യുസിസിക്കും നേരെ വ്യാപക വിമർശനമാണ് വരുന്നത്. വിമർശനങ്ങളോട് എന്തിനാണിത്ര അസഹിഷ്ണുതയെന്നാണ് പ്രധാന ചോദ്യം. ​ഗീതുവിനോടുള്ള വിമർശനം നേരിട്ട് പറയാമെങ്കിൽ കസബ സംവിധായകനോടുള്ള വിമർശനം നേരിട്ട് പറഞ്ഞ് കൂടായിരുന്നോ, എന്തിനാണ് പരസ്യ വിമർശനം ഉന്നയിച്ചതെന്ന് ചിലർ ചോദിക്കുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments