സിനിമകൾ പരാജയപ്പെട്ടാലും നടന്മാർ പ്രതിഫലം കുറയ്ക്കാൻ തയ്യാറാവില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തനിക്ക് ശേഷം വന്ന പലരും തൻ്റെ ഇരട്ടി പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാൽ സിനിമകൾ തുടരെ പരാജയപ്പെട്ട് മാർക്കറ്റ് വാല്യു കുറയുമ്പോഴും പ്രതിഫലം കുറയ്ക്കാൻ പലരും തയ്യാറാകുന്നില്ല. തൻ്റേതായി അടുത്തിറങ്ങിയ പല സിനിമകളും തിയേറ്ററിൽ പരാജയമാണ് പക്ഷേ അതെല്ലം വില്പന നടന്നവയാണ്.
പരാജയമാണെങ്കിലും തിയേറ്ററിൽ ഓടാതെ പോയിട്ടില്ല. എനിക്ക് ശേഷം വന്ന പലർക്കും വലിയ മാർക്കറ്റ് വാല്യു ഇല്ലെങ്കിലും എൻ്റെ പ്രതിഫലത്തിൻ്റെ ഇരട്ടി അവർ വാങ്ങുന്നുണ്ട്. അവരുടെ മാർക്കറ്റ് വാല്യു കുറവാണ്. അതൊന്നും അംഗീകരിച്ച് കൊടുക്കരുതെന്ന് ഞാൻ പറയില്ല. അവർ ഡിമാൻഡ് ചെയ്യുമ്പോൾ കൊടുക്കാൻ പ്രൊഡക്ഷൻ ഹൗസുകളുണ്ട്. മെയിൻ സ്ട്രീം നടന്മാർ ഒഴിച്ചുള്ളവരുടെ കാര്യമാണ് ഞാൻ പറയുന്നത്. ഒരു നടൻ്റെ 3 സിനിമകൾ പൊട്ടി എന്നിട്ടും പ്രതിഫലം വാങ്ങുന്നത് 3-4 കോടിയാണ്. അയാളുടെ സാറ്റലൈറ്റ് വാല്യുവിൽ ഇടിവ് വന്നിട്ടുണ്ടാകും പടങ്ങളുടെ ബിസിനസും കുറഞ്ഞു കാണും എന്നാൽ അയാൾ വാങ്ങിക്കുന്ന സാലറിയിൽ മാറ്റമില്ല. കാരണം ആരും പ്രതിഫലം കുറയ്ക്കില്ല കൂട്ടുകയെ ഉള്ളു. ചില നടന്മാർക്ക് മാത്രം ഫിക്സഡ് ബിസിനസുണ്ട്. അതിന് താഴെയാണ് ഞാനുൾപ്പെടുന്ന നടന്മാർ. ധ്യാൻ ശ്രീനിവാസൻ പറയുന്നു.