Webdunia - Bharat's app for daily news and videos

Install App

ചില നടിമാരും പ്രശ്നക്കാർ തന്നെ, അനുഭവം പറഞ്ഞ് പ്രിയാമണി

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (09:28 IST)
കരിയറിന്റെ തുടക്കത്തിൽ തന്നെ ദേശീയ അവാർഡ് സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. പിന്നീട് നിരവധി സിനിമകളിൽ താരം നായികയായി. എന്നാൽ, പിന്നീട് വേണ്ടത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചില്ല. ക​രി​യ​റി​ൽ നി​രാ​ശ​യു​ണ്ടാ​ക്കി​യ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽനി​ന്നു എ​ൻറെ റോ​ൾ വെ​ട്ടി​ക്കു​റ​ച്ചു. പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യി​രു​ന്നു സി​നി​മ ചെ​യ്ത​ത്. സ​ഹ​നാ​യി​ക​യാ​യാ​ണ് ആ ​ചി​ത്ര​ത്തി​ൽ ഞാ​നെ​ത്തു​ന്ന​ത്. എ​ൻറെ ഭൂ​രി​ഭാ​ഗം ഷോ​ട്ടു​ക​ളും എ​ടു​ത്തു. വി​ദേ​ശ​ത്തുനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ക​ഥാ​പാ​ത്രം.
 
ഒ​രു ദി​വ​സം സം​വി​ധാ​യ​ക​ൻ വ​ന്ന് നി​ങ്ങ​ളു​ടെ റോ​ൾ വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്, മെ​യി​ൻ ലീ​ഡി​നേ​ക്കാ​ൾ ന​ന്നാ​യി തോ​ന്നു​ന്നു എ​ന്നു പ​റ​ഞ്ഞു. കു​റ​ച്ച് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ് സി​നി​മ റി​ലീ​സ് ചെ​യ്തു. തി​യ​റ്റ​റി​ൽ പോ​യി ക​ണ്ട​പ്പോ​ൾ ഞാ​ൻ ഞെ​ട്ടി. എ​ന്താ​ണി​ത്, ഇ​തൊ​ന്നു​മ​ല്ല​ല്ലോ ഷൂ​ട്ട് ചെ​യ്ത​തെ​ന്ന് ഞാ​ൻ അ​മ്മ​യോ​ട് പ​റ​ഞ്ഞു. ഷൂ​ട്ട് ചെ​യ്ത നൂ​റ് ശ​ത​മാ​ന​ത്തി​ൽ 60 ശ​ത​മാ​നേ​യു​ള്ളൂ. കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ ദൈ​ർ​ഘ്യം കൂ​ടി​യ​പ്പോ​ൾ ക​ട്ട് ചെ​യ്ത​താ​ണെ​ന്നു പ​റ​ഞ്ഞു.
 
അ​ന്ന് അ​തേ​ക്കു​റി​ച്ചൊ​ന്നും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഇ​തേ​പോ​ലെ മ​റ്റൊ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ൻറെ ഗാ​ന​ങ്ങ​ളി​ലൊ​ന്നു വ​ള​രെ പോ​പ്പു​ല​റാ​യി. ഇ​തോ​ടെ സി​നി​മ​യി​ലു​ള്ള മ​റ്റൊ​രു നാ​യി​ക​യ്ക്കു വേ​ണ്ടി ഒ​രു ഗാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​വി​ധാ​യ​ക​രി​ൽ നി​ന്നും ന​ട​ൻ​മാ​രി​ൽ നി​ന്നു​മ​ല്ല ഞാ​ൻ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​ത്. ന​ടി​മാ​രി​ൽ നി​ന്നാ​ണ്. ഇ​തി​നെ​തി​രേ ശ​ബ്ദി​ക്കാ​നു​ള്ള ഒ​രു സ്ഥാ​ന​ത്ത​ല്ലാ​യി​രു​ന്നു ഞാ​ൻ. 
 
ഈ​യ​ടു​ത്തുപോ​ലും എ​ൻറെ സി​നി​മ​യി​ലെ ഒ​രു ഭാ​ഗം ഒ​ഴി​വാ​ക്കി. ദൈ​ർ​ഘ്യം എ​ന്നാ​ണു കാ​ര​ണം പ​റ​ഞ്ഞ​ത്. അ​തു ശ​രി​യാ​യ കാ​ര​ണ​മാ​യി എ​നി​ക്കു തോ​ന്നി​യി​ല്ല. സി​നി​മ​യി​ലെ പ്ര​ധാ​ന ഭാ​ഗ​മാ​ണു വെ​ട്ടിമാ​റ്റി​യ​ത്. സം​വി​ധാ​യ​ക​ന് ആ ​സീ​ൻ വേ​ണ​മാ​യി​രു​ന്നു. പ​ക്ഷെ ചി​ല ഫോ​ഴ്സു​ക​ൾ​ക്ക് ആ ​സീ​ൻ വേ​ണ്ടാ​യി​രു​ന്നു. അ​തു ശ​രി​യാ​യി​ല്ലെ​ന്നു ഞാ​ൻ പ​റ​ഞ്ഞു', പ്രി​യാ​മ​ണി വ്യ​ക്ത​മാ​ക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല

അടുത്ത ലേഖനം
Show comments