Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുന്നുമ്മേല്‍ ശാന്ത വേലായുധന്റെ മീശയിലെ നരച്ച മുടി കടിച്ചുവലിക്കാന്‍ പോകുന്ന സീന്‍ ഉണ്ടായിരുന്നു; നരന്‍ സിനിമയുടെ ഓര്‍മയില്‍ സോന നായര്‍

Sona nair
, ചൊവ്വ, 31 മെയ് 2022 (15:31 IST)
മോഹന്‍ലാലിന്റെ മാസ് സിനിമകളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നരന്‍. സോന നായരും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുന്നുമ്മേല്‍ ശാന്ത എന്നാണ് സോന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
 
നരനില്‍ വളരെ മികച്ച രണ്ട് സീനുകള്‍ കട്ട് ചെയ്ത സംഭവത്തെ കുറിച്ച് ഈയടുത്ത് ഒരു അഭിമുഖത്തില്‍ സോന നായര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ലാലേട്ടനൊപ്പം മികച്ചൊരു സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ പക്ഷേ സിനിമയില്‍ ഇല്ല. ലാലേട്ടന്റെ കഥാപാത്രം എന്റെ വീട്ടിലെ വരാന്തയില്‍ ഉറങ്ങി കിടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മീശയില്‍ ഒരു നരച്ച മുടി കാണും. ആ മുടി കടിച്ചു വലിക്കാന്‍ പോകുന്ന സീന്‍ ആയിരുന്നു അത്. ചുറ്റിലും നോക്കി മീശയില്‍ കടിച്ചുവലിക്കാന്‍ ചുണ്ടിന്റെ അടുത്ത് വരെ എത്തും. പിന്നീട് അത് വേണ്ട എന്നുവയ്ക്കും. എന്നിട്ട് കൈ കൊണ്ട് ആ മുടി വലിക്കും. അപ്പോള്‍ ലാലേട്ടന്‍ ദേഷ്യപ്പെട്ട് ചാടിയെഴുന്നേല്‍ക്കുന്ന സീനുണ്ട്. അതൊന്നും സിനിമയില്‍ ഉണ്ടായിരുന്നില്ല.
 
അതുപോലെ ഭാവനയുടെ കഥാപാത്രത്തോട് കുളിക്കടവില്‍ വെച്ച് സംസാരിക്കുന്ന സീനുണ്ട്. ലാലേട്ടന്റെ കഥാപാത്രത്തെ കുറിച്ച് കണ്‍വിന്‍സ് ചെയ്ത് സംസാരിക്കുന്ന സീനാണ്. ഭയങ്കര ശക്തമായ സീനാണ് അത്. ജോഷി സാര്‍ അടക്കം ആ ടേക്കിന് ശേഷം കയ്യടിച്ചു. പക്ഷേ അത് സിനിമയില്‍ ഉണ്ടായിരുന്നില്ലെന്നും അതിന്റെ കാരണം അറിയില്ലെന്നും സോന നായര്‍ പറയുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് മുമ്പേ 200 കോടി ക്ലബ്ബില്‍, 'വിക്രം' കാണാനായി ആരാധകരുടെ കാത്തിരിപ്പ്