Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ സൂരി പ്രേതത്തെ കണ്ടു; വീഡിയോ വൈറൽ

ഇതു പ്രേതം തന്നെയോ; തമിഴ് നടന്റെ വിഡിയോ വൈറൽ

സൂര്യ
, വെള്ളി, 19 ഓഗസ്റ്റ് 2016 (17:22 IST)
മൈ റിയൽ ഗോസ്റ്റ് എൻകൗണ്ടര്‍, ഇത് സത്യമാണ്. കൊയമ്പത്തൂരിൽ നിന്നും പളനി പോകുന്ന വഴി വെളുപ്പിന് രണ്ടര മണിക്കാണ് സംഭവം. പറയുന്നത് വേറാരുമല്ല തമിഴ്ഹാസ്യതാരം സൂരിയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും താരം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ്. സംഭവം ഏതായാലു  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
താൻ കണ്ടത് പ്രേതത്തെ തന്നെയാണെന്ന് നടൻ ഉറപ്പിച്ച് പറയുന്നു. മനുഷ്യനെപ്പോലെ ഒരു രൂപത്തെയാണ് നടനും ഡ്രൈവറും കണ്ടത്. റോഡിന്റെ നടക്കുനിന്ന ഭീകരരൂപത്തെ കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് വണ്ടി കൊണ്ട് ഇടിച്ചിടുകയായിരുന്നു. എന്നാൽ ഇത് ആരാധകരെ പറ്റിക്കാൻ വേണ്ടി ചെയ്ത വിഡിയോ ആണോ എന്നു വ്യക്തമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്റെ സൂര്യപുത്രി തിരിച്ചു വരുന്നു, രണ്ടാമൂഴം മഞ്ജുവിനൊപ്പം