നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സൂര്യയും ജ്യോതികയും ഒന്നിക്കുന്നു!

നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സൂര്യയും ജ്യോതികയും ഒന്നിക്കുന്നു!

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (16:45 IST)
തമിഴില്‍ മാത്രമല്ല മറ്റ് ഭാഷകളിലെ ആള്‍ക്കാര്‍ക്കും പ്രിയപ്പെട്ട താരങ്ങളായിരുന്നു സൂര്യ-ജ്യോതിക. താരങ്ങളായി മാത്രമല്ല താരദമ്പതികളായും ഇരുവരും ആരാധകരുടെ ഹ്ര്ദയത്തില്‍ സ്ഥാനം നേടിയിരുന്നു. വിവാഹത്തിന് മുന്‍‌പ് ഇരുവരും ചേര്‍ന്ന് ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ വിവഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മക്കള്‍ക്ക് വേണ്ടി ഇടവേള എടുത്ത ജ്യോതിക ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്.

എന്നാല്‍ നിറസാന്നിധ്യമായി സൂര്യ സിനിമയില്‍ തന്നെയുണ്ട്. ജ്യോതിക സിനിമയിലേക്ക് തിരിച്ചുവന്നതോടെ ഇരുവരും ജോടിയായെത്തുന്ന സിനിമയ്‌ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ആ‍ാരാധകര്‍ക്ക് തെല്ലൊരു ആശ്വാസവുമായി താരജോടികള്‍ എത്താന്‍ പോകുകയാണ്. സിനിമയില്‍ അല്ലെന്ന് മാത്രം. പ്ലാസ്റ്റിക്കെക്കിനെതിരായ പരസ്യത്തിലാണ് ഇരവരും ഒന്നിക്കുന്നത്. ഇവരെ കൂടാതെ കാര്‍ത്തിയും വിവേകും പരസ്യത്തില്‍ ഉണ്ടാകും. പ്ലാസ്റ്റിക്കിന് എതിരായി തമിഴ്‌നാട് സര്‍ക്കാര്‍ നയിക്കുന്ന ക്യാംപെയിനില്‍ ഇവര്‍ നാലുപേരുമാണ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

2006ല്‍ പുറത്തിറങ്ങിയ സില്ലനു ഒരു കാതല്‍ ആയിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലെ ചിത്രം. അതിന് ശേഷം സൂര്യ 20 ചിത്രങ്ങളിലും ജ്യോതിക പത്ത് ചിത്രങ്ങളിലും അഭിനയിച്ചു. കാട്രിന്‍ മൊഴി, മണിരത്‌നം ചിത്രം ചുക ചുകന്ത വാനം എന്നിവയാണ് ജ്യോതികയുടേതായി തിയറ്ററിലെത്താനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ, കെവി ആനന്ദിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് സൂര്യയുടെ പുതിയ പ്രൊജക്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments