Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഒരു ചൂലും തൂമ്പയുമെടുത്ത് ആരെയെങ്കിലും സഹായിക്കാൻ നോക്ക്’- ട്രോളർമാരെ പരിഹസിച്ച് കണ്ണന്താനം

അൽഫോൺസ് കണ്ണന്താനം
, വെള്ളി, 24 ഓഗസ്റ്റ് 2018 (10:44 IST)
ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ താന്‍ കിടന്നുറങ്ങിയ സംഭവം ചിത്രമുൾപ്പെടെ ട്രോളാക്കിയ ട്രോളർമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ എന്നാണ് കണ്ണന്താനം ചോദിക്കുന്നത്.
 
‘ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു വിധവയെങ്കിലും സഹായിച്ചാല്‍, അവരുടെ ആത്മാവിന് നല്ലതായിരിക്കും’ അദ്ദേഹം പറഞ്ഞു.
 
ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങിയതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ക്യാംപില്‍ കിടക്കുന്ന ചിത്രങ്ങളും പങ്ക് വെച്ചിരുന്നു. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ നാണക്കേടിലായ കണ്ണന്താനം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ അല്ല സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് മണ്ടത്തരം കാണിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയിൽ പുതിയ മാക്ബുക്കുമായി ആപ്പിൾ എത്തുന്നു