വീട്ടിലെ പട്ടിണി കാണിച്ചില്ല, അന്ന് സെയില്‍സ്മാനായിരുന്നു, സിനിമയില്‍ എത്തും മുമ്പത്തെ സൗബിന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ഏപ്രില്‍ 2024 (18:59 IST)
Soubin Shahir
ടോവിനോ-സൗബിന്‍ ടീമിന്റെ നടികര്‍ റിലീസിന് ഒരുങ്ങുകയാണ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് ഇരു താരങ്ങളും. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഫാഷനബിളായ കോസ്റ്റ്യൂമുകള്‍ തെരഞ്ഞെടുക്കാറുണ്ട് സൗബിന്‍. ഇത്രയ്ക്കും ആകര്‍ഷണീയമായ കോസ്റ്റ്യൂമുകള്‍ക്ക് പിന്നില്‍ ആരാണെന്ന ചോദ്യം നടനു മുന്നില്‍ പലപ്പോഴായി എത്തിയിട്ടുണ്ട്.
 
ഇപ്പോഴിതാ ആരാണ് കോസ്റ്റ്യൂമുകള്‍ സെലക്ട് ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ സൗബിന്‍.
 
'ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നതിനുമുമ്പ് അസിസ്റ്റ് ചെയ്യുന്ന സമയത്തൊക്കെ സെയില്‍സിലാണ് വര്‍ക്ക് ചെയ്തത്. സെയില്‍സ്മാന്‍ ആയിരുന്നു ഞാന്‍. പിന്നെ സ്വന്തമായി എനിക്ക് ഡ്രസ്സിന്റെ ഒരു ഷോപ്പ് ഉണ്ടായിരുന്നു. മുംബൈയിലും തായ്ലാന്‍ഡിലും ഒക്കെ പോയി അവിടേക്ക് ഡ്രസ്സ് വാങ്ങി വരുമായിരുന്നു. 
 
അങ്ങനെയുള്ള കടകളും മറ്റും ഉണ്ടായിരുന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ടറായി കയറി. അസോസിയേറ്റ് ആയി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ വിടുന്നത്. കാരണം അത് കുറച്ചുകൂടെ വലിയ ഒരു പണിയായിരുന്നു .വീട്ടിലെ പട്ടിണി കാണിച്ചില്ലെങ്കിലും നല്ല ഡ്രസ്സ് ഇട്ടിട്ട് മാത്രമേ ഞാന്‍ പുറത്ത് നടക്കുകയുള്ളൂ',- സൗബിന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments