Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതും ഹിറ്റടിക്കുമോ? മലയാള സിനിമയുടെ ട്രാക്ക് വേറെ, പുത്തന്‍ നേട്ടം സ്വന്തമാക്കി 'നടികര്‍'

Will this be a hit too Malayalam cinema's track is different

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ഏപ്രില്‍ 2024 (18:41 IST)
ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. സൂപ്പര്‍താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. മെയ് മൂന്നിന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
 
ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ സിനിമ. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.പക്കാ എന്റര്‍ടെയ്ന്‍മെന്റ് പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട് സിനിമ.
യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.ഭാവന നായികയാകുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയറ്ററുകളില്‍ നിന്ന് 212 കോടി,'ശെയ്ത്താന്‍' ഇനി ഒടിടിയില്‍ കാണാം