Webdunia - Bharat's app for daily news and videos

Install App

ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ! സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ടയാളാണ് ഉണ്ണി മുകുന്ദനെന്ന് സൗമ്യ സരിൻ

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (16:33 IST)
സോഷ്യലിടത്ത് വളരെ സജീവമായ വ്യക്തിയാണ് ഡോ സൗമ്യ സരിൻ. ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന്റെ ഭാര്യയാണ് സൗമ്യ. ഇപ്പോഴിതാ ഉണ്ണിമുകുന്ദനേയും മാർക്കോയേയും പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സൗമ്യ. തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തനാണ് ഉണ്ണിമുകുന്ദൻ എന്നും അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ലെന്നും സൗമ്യ പറയുന്നു. 
 
മാർക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തതെന്നും സൗമ്യ ഫേസ്ബുക്കിൽ കുറിച്ചു. അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവനാണ് ഉണ്ണിയെന്നും സൗമ്യ കുറിച്ചു.
 
സൗമ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
 
മാർക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്. Over violence എനിക്ക് താല്പര്യമുള്ള മേഖല അല്ല. പക്ഷെ മാർക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാൾ ഉപരി ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ്‌ അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും. എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്. തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!
അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവൻ. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളിൽ പോലും hate campaign വഴി പൊതുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവൻ! മേപ്പടിയാൻ തന്നെ ഉദാഹരണം.
ഇത് അയാൾ നമുക്ക് തരുന്ന ഒരു statement ആണ്… എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്…
ഒരു കാര്യം പറയാതെ പോകുന്നത് നമ്മൾ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും…
അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല.
He defenitely deserved better!
He defenitely deserves respect!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments