Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകർ അന്തംവിടുമെന്ന് ഉറപ്പ്! കെ.ജി.എഫിനും മേലെ നിൽക്കും? സലാർ 2 സങ്കൽപ്പത്തിനപ്പുറമുള്ള സിനിമയെന്ന് പ്രശാന്ത് നീൽ

സലാർ നിരാശപ്പെടുത്തിയെന്ന് പ്രശാന്ത് നീൽ

Prashant Neel says that Salar disappointed

നിഹാരിക കെ.എസ്

, തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (10:27 IST)
പ്രഭാസ്-പൃഥ്വിരാജ് കോംബോയിലെത്തിയ പ്രശാന്ത് നീൽ ചിത്രമായിരുന്നു സലാർ ഭാ​ഗം ഒന്ന്. കെ.ജി.എഫ് 2വിന്റെ വിജയത്തിന് ശേഷമാണ് പ്രശാന്ത് നീൽ സലാറുമായെത്തിയത്. സലാർ ആദ്യ ഭാഗം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. കളക്ഷനും അധികം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇക്കാര്യം സംവിധായകൻ പ്രശാന്ത് നീൽ തുറന്നു സമ്മതിക്കുകയും ചെയ്തു.
 
'സലാറിൽ ഞാൻ പൂർണ സന്തോഷവാനല്ല. ചെറിയൊരു നിരാശയുണ്ട്, എത്രമാത്രം ആ സിനിമയ്‌ക്ക് വേണ്ടി പരിശ്രമിച്ചു എന്നതിൽ. സലാർ 2 എന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ എഴുത്തുകളിലെ മികച്ച വർക്കായിരിക്കും ഇത്. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമധികം, പ്രേക്ഷകർ ഇപ്പോൾ ചിന്തിക്കുന്നതിലും കൂടുതലുള്ള ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഈ ആത്മവിശ്വാസം ഏന്റെ ജീവിതത്തിലെ കുറച്ചു കാര്യങ്ങളിൽ മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളു. സലാർ 2 എന്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും,’ പ്രശാന്ത് നീൽ പറഞ്ഞു.
 
ആഗോള ബോക്‌സ് ഓഫീസിൽ 615.26 കോടി രൂപയാണ് സലാർ നേടിയത്. ഏറ്റവും പുതിയ അപ്‌ഡേറ്റിനെ പ്രകാരം, പ്രഭാസ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു, സലാർ: ഭാഗം 2 – ശൗര്യംഗ പർവ്വം എന്നാണ് ചിത്രത്തിന്റെ പേര്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിദ്ധാർഥും ശ്രുതി ഹാസനും പിരിയാൻ കാരണം സൂര്യ?!