Webdunia - Bharat's app for daily news and videos

Install App

ജനഹൃദയം കീഴടക്കിയ ഇന്ത്യൻ നടി ആര്? അഞ്ച് പേർ സൗത്ത് ഇന്ത്യയിൽ നിന്നും!

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (16:40 IST)
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളില്‍ ഒന്നാമത് തെന്നിന്ത്യൻ നടി സാമന്ത. സെപ്‍തംബറില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഓഗസ്റ്റിലും ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. സിനിമകളൊന്നും ചെയ്യുന്നില്ലെങ്കിലും സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് എന്നതാണ് നടി സാമന്തയ്‍ക്ക് ഗുണകരമാകുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ഇതിലൂടെ താരത്തിന് സാധിക്കുന്നു. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. 
 
ആലിയാ ഭട്ടാണ് ഇന്ത്യയിലെ നായികാ താരങ്ങളില്‍ രണ്ടാമത്. ആലിയ ഭട്ടിന്റേതായി ബോളിവുഡ് ചിത്രമായി ഒടുവില്‍ ജിഗ്രയാണെത്തിയത്. വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആലിയ ഭട്ടും ദീപിക പദുക്കോണും അടക്കി വാണിരുന്ന ഒന്നും രണ്ടും സ്ഥാനമാണ് ഇപ്പോൾ സൗത്ത് ഇന്ത്യൻ നായികമാർ കയ്യടക്കുന്നത്. ആലിയയ്ക്ക് പിന്നാലെ ദീപിക പതിവുപോലെ മൂന്നാമതുണ്ട്. 
 
നാലാമത് മലയാളി നടിയുമായ നയൻതാരയാണ്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയാണ്. സ്‍ത്രീ 2 സിനിമയുടെ വിജയത്തിളക്കത്തിലുള്ള ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആറാമതുള്ളപ്പോള്‍ താരങ്ങളില്‍ ഏഴാമത് കാജല്‍ അഗര്‍വാള്‍ ആണ്. സായ് പല്ലവി എട്ടാമതും ഇടം പിടിച്ചു. രശ്‍മിക മന്ദാന ഒമ്പതാമതും ഉള്ളപ്പോള്‍ നടി കിയാരാ അദ്വാനി പത്താം സ്ഥാനത്തും ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments