Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണിൽ ഇരുട്ട് കേറി, ഓർമ നഷ്ടമായി, പേരുകൾ മറന്നു: സാമന്ത

Samantha about her disease

നിഹാരിക കെ എസ്

, ശനി, 19 ഒക്‌ടോബര്‍ 2024 (15:20 IST)
വിവാഹ മോചനത്തിന് പിന്നാലെ 2022 ൽ തനിക്ക് മയോസൈറ്റിസ് രോഗം ഉണ്ടെന്ന് വെളിപ്പെടുത്തി സാമന്ത രംഗത്ത് വന്നിരുന്നു. തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് നടി. തനിക്കൊരു കൺകഷനുണ്ടായെന്നും  ഞാൻ പേരുകളെല്ലാം മറന്നു പോയി. പൂർണമായി ബ്ലാങ്ക് ഔട്ട് ആയിപ്പോയെന്നും നടി പറയുന്നു. 
 
അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. ഇപ്പോൾ ചിന്തിക്കുമ്പോൾ, എന്നെ ആരും ആശുപത്രിയിൽ കൊണ്ടു പോയില്ല, ആരും എന്നോടൊന്ന് ചോദിച്ചത് പോലുമില്ല എന്നാണ് സാമന്ത തമാശരൂപേണ പറയുന്നത്. അതേസമയം ഞങ്ങൾ ഫോണിൽ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു എന്നാണ് സീരീസിന്റെ തിരക്കഥാകൃത്തായ സീത മേനോൻ പറയുന്നത്. ഏത് ഡോക്ടർ എന്ന് സാമന്ത ചോദിക്കുമ്പോൽ നിനക്ക് ഓർമ്മയുണ്ടാകില്ല, നിനക്ക് കൺകഷൻ ആയിരുന്നല്ലോ എന്നായിരുന്നു സീതയുടെ മറുപടി. ഒരു ഘട്ടത്തിൽ താൻ സീരീസിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നുവെന്നും സാമന്ത പറയുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ ശേഷം അശ്വിന്റെ പൂണൂലുകളുടെ എണ്ണം കൂടി: കാരണമിത്