Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്ഭുതം! മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ! പണം കൊയ്ത് തിയേറ്ററുകൾ

ക്രിസ്തുമസ് റിലീസ് അത്ഭുപ്പെടുത്തുന്നു

അത്ഭുതം! മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ! പണം കൊയ്ത് തിയേറ്ററുകൾ
, തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (15:35 IST)
ക്രിസ്തുമസിന് നാല് മലയാള സിനിമയും ഒരു തമിഴ് സിനിമയും ഒരു ഹിന്ദി സിനിമയും ആണ് റിലീസ് ആയത്. ഇതിൽ മാസ്റ്റർപീസ് മൂന്ന് ദിവസം കൊണ്ട് 10 കോടി ക്ലാബിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണവുമായി ക്രിസ്തുമസ് റിലീസ് ആയ മായാനദി, ആട്2, ആന അലറലോടലറൽ ശിവ കാർത്തികേയന്റെ വേലൈക്കാരൻ സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹേ എന്നീ സിനിമകൾ മുന്നേറുകയാണ്.
 
ഡിസംബർ 22നു റിലീസ് ആയ ടൈഗർ സിന്ദാ ഹേ ഇതിനോടകം 114 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇന്ത്യൻ സിനിമയെ ഞെട്ടിക്കുന്നതാണ്. സിനിമ റിലീസ് ചെയ്ത ദിനം 33.75 കോടിയാണ് തിയേറ്ററുകളിൽ നിന്നും നേടിയത്. രണ്ടാം ദിനം 35.1കോടിയും മൂന്നാം ദിനം 45.5കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. 
 
webdunia
സല്‍മാന്‍ ഖാനും കത്രീന കൈഫും ആണ് ചിത്രത്തിലെ മുഖ്യ കഥാപത്രങ്ങൾ. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്തത്. ലോകത്താകെ 5700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതില്‍ 4600 എണ്ണം ഇന്ത്യയിലാണ്. ട്യൂബ് ലൈറ്റിന് ശേഷമുള്ള സല്‍മാന്‍ ഖാന്‍ ചിത്രമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആണൊന്നു വാരിപ്പിടിച്ചാൽ തളർന്നു പോകുന്ന പെണ്ണാടീ നീ, വെറും പെണ്ണ്' - മഹായാനത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന മായാനദി