Webdunia - Bharat's app for daily news and videos

Install App

സ്‌ഫടികം 2വിൽ ലൈലയുടെ മകളായി സണ്ണി ലിയോൺ!

സ്‌ഫടികം 2വിൽ ലൈലയുടെ മകളായി സണ്ണി ലിയോൺ!

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (12:14 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗൺസ് ചെയ്‌തത്. ഒരു കാരണവശാലും ഇനി ചിത്രത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകൻ ബിജു കട്ടക്കൽ പറയുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സണ്ണി ലിയോൺ എത്തുമെന്നും സംവിധായകൻ പറയുന്നു.
 
പഴയ സ്‌ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തൻ റെയ്‌ബാൻ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകൻ പറയുന്നു.
 
യങ് സൂപ്പർസ്‌റ്റാർ എന്നുപറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടാണ് പ്രശ്‌നങ്ങൾ വരുന്നത്. മോഹൻലാലിന്റെ പേര് പറഞ്ഞുകൊണ്ടാണ് അത് പുറത്തുവിട്ടതെങ്കിൽ പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഉണ്ടാകുമായിരുന്നില്ല. കൂടാതെ ചിത്രത്തിൽ സണ്ണി ലിയോൺ ഐപിഎസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മാസും ക്ലാസുമായിരിക്കുമെന്നും സംവിധായകൻ പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:-
 
"മോഹൻലാലിൻറെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു... മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം യുവേർസ് ലൗ വിംഗ് ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യും. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് താരം സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. വൻ ബഡ്ജറ്റിൽ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ഈ ചിത്രം നിർമിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു..."

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments