Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ, അക്ഷയ്‌ കുമാർ, വീരേന്ദർ സെവാഗ്, മാധുരി ദീക്ഷിത്; തെരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്തുന്നത് വമ്പൻ താരങ്ങളെ

മോഹൻലാൽ, അക്ഷയ്‌ കുമാർ, വീരേന്ദർ സെവാഗ്, മാധുരി ദീക്ഷിത്; തെരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്തുന്നത് വമ്പൻ താരങ്ങളെ

2019 Lokhsabha Election
ന്യൂഡൽഹി , ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (09:53 IST)
2019ലെ തെരഞ്ഞെടുപ്പിൽ വൻ താരങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങളുമായി ബിജെപി സർക്കാർ. മോഹൻലാൽ, അക്ഷയ്‌ കുമാർ, വീരേന്ദർ സെവാഗ്, മാധുരി ദീക്ഷിത് തുടങ്ങിയവരെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് ബിജെപി.
 
'സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്. പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ് ഇത് റിപ്പോർട്ടുചെയ്‌തിരിക്കുന്നത്.
 
കൂടാതെ അക്ഷയ് കുമാർ, സണ്ണി ഡിയോൾ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.  തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാലിനേയും ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാറിനേയും മുംബൈയില്‍നിന്ന് മാധുരി ദീക്ഷിതിനേയും ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് ബിജെപി പരിശോധിക്കുന്നത്.
 
അതേസമയം, ബിജെപി സ്ഥാനാർത്ഥിയാകുമോ എന്നതിൽ ഇതുവരെ മോഹൻലാലും മറ്റ് ചില താരങ്ങളും പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ വൈദികർ സമരപ്പന്തലിൽ