Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മോഹന്‍ലാലിന്റെ ആടുതോമയെ മലര്‍ത്തിയടിച്ചത് മമ്മൂട്ടി ചിത്രം; 1995 ലെ പൊരിഞ്ഞ പോരാട്ടത്തിന്റെ കണക്കുകള്‍ ഇങ്ങനെ

1995 ല്‍ മലയാളം ബോക്‌സ്ഓഫീസിലെ കിങ് സ്ഫടികത്തിലെ ആടുതോമ ആയിരുന്നില്ല

Sphadikam vs The King box office collection
, ശനി, 11 ഫെബ്രുവരി 2023 (10:14 IST)
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. 1995 ലാണ് സ്ഫടികം റിലീസ് ചെയ്തത്. ഇപ്പോള്‍ ഇതാ നൂതന സാങ്കേതിക വിദ്യയില്‍ സ്ഫടികം റീ റിലീസ് ചെയ്തിരിക്കുന്നു. കണ്ടുപഴകിയ സിനിമയാണെങ്കിലും സ്ഫടികം വീണ്ടും തിയറ്ററുകളില്‍ കാണാന്‍ ആരാധകര്‍ മത്സരിക്കുന്ന കാഴ്ചയാണ് പല തിയറ്ററുകളിലും കാണുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയും നടക്കുന്നുണ്ട്. 1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം സ്ഫടികം അതോ മറ്റേതെങ്കിലും സിനിമയാണോ എന്നതാണ് ആ സംവാദം. 
 
1995 ല്‍ മലയാളം ബോക്‌സ്ഓഫീസിലെ കിങ് സ്ഫടികത്തിലെ ആടുതോമ ആയിരുന്നില്ല. മറിച്ച് ആ വര്‍ഷം ഒന്നാമതെത്തിയത് ഒരു മമ്മൂട്ടി ചിത്രമാണ്. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിങ് ആണ് ആ വര്‍ഷത്തെ ബോക്‌സ്ഓഫീസ് വിന്നര്‍. ഐഎംഡിബി പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരം സ്ഫടികം ബ്ലോക്ക്ബസ്റ്റര്‍ ആണ്. ആകെ ലഭിച്ച കളക്ഷന്‍ അഞ്ച് കോടിക്ക് മുകളില്‍.

എന്നാല്‍ അതേവര്‍ഷം തന്നെ റിലീസ് ചെയ്ത ദി കിങ് 12 കോടി ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തതായാണ് കണക്ക്. മലയാളത്തിലെ ആദ്യ പത്ത് കോടി ചിത്രം എന്ന നേട്ടവും ദി കിങ് സ്വന്തമാക്കിയിരുന്നു. സ്ഫടികത്തേക്കാള്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയും ദി കിങ് തന്നെയാണ്. അക്കാലത്തെ സിനിമ മാഗസിനുകളിലും ദി കിങ് ഇന്‍ഡസ്ട്രിയില്‍ ഹിറ്റ് ആയിരുന്നെന്നും സ്ഫടികം ബ്ലോക്ക്ബസ്റ്ററില്‍ ഒതുങ്ങിയെന്നും പരാമര്‍ശിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അർച്ചന 31 നോട്ടൗട്ട്' റിലീസായി ഒരു വർഷം, സന്തോഷം പങ്കുവെച്ച് സംവിധായകൻ അഖിൽ അനിൽകുമാർ