Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്പൈ' എല്ലാ' ഭാഷകളിലും വന്‍ പരാജയത്തിലേക്ക് ?

SPY Day2

കെ ആര്‍ അനൂപ്

, ശനി, 1 ജൂലൈ 2023 (15:21 IST)
നിഖിലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ സ്പൈ ജൂണ്‍ 29 ന് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
കാര്‍ത്തികേയ 2യുടെ വമ്പന്‍ വിജയത്തിന് ശേഷം തെലുങ്ക് സംസ്ഥാനങ്ങളില്‍ മാത്രമല്ല, നോര്‍ത്ത് ഇന്ത്യയിലും നിഖിലിന്റെ സിനിമ കാണാന്‍ ആളുകള്‍ ഉണ്ടായ സാഹചര്യം മുതലെടുക്കാന്‍ 'സ്പൈ'ന് കഴിഞ്ഞില്ലെന്ന് വേണം മനസ്സിലാക്കാന്‍.
സിനിമ എല്ലാ ഭാഷകളിലും വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നേട്ടത്തിന്റെ കണക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്നത്.ആദ്യ ദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 11.7 കോടി രൂപ കളക്ഷന്‍ നേടി.നിഖിലിന്റെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് ആണ്. 
ഐശ്വര്യ മേനോന്‍, മകരന്ദ് ദേശ്പാണ്ഡെ, അഭിനവ് ഗോമഠം തുടങ്ങിയ താരങ്ങള്‍ സ്‌പൈയില്‍ അഭിനയിക്കുന്നു.  കെ രാജശേഖര്‍ റെഡ്ഡി തിരക്കഥയെഴുതിയ സിനിമ സംവിധാനം ചെയ്തത് ഗാരി ബിഎച്ച് ആണ്.  ശ്രീചരണ്‍ ആണ് സംഗീതം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൊമാന്റിക് ട്രാക്കിലേക്ക് കുഞ്ചാക്കോ ബോബന്‍, 'പദ്മിനി'വീഡിയോ സോങ്