Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർത്തിയെ വെല്ലുവിളിച്ച് ശ്രീ റെഡ്ഡി!- നടിയുടെ ലിസ്റ്റിൽ അടുത്തത് കാർത്തിയോ?

കാർത്തിയെ വെല്ലുവിളിച്ച് ശ്രീ റെഡ്ഡി!- നടിയുടെ ലിസ്റ്റിൽ അടുത്തത് കാർത്തിയോ?
, ശനി, 21 ജൂലൈ 2018 (10:58 IST)
കാസ്റ്റിങ് കൗച്ചിന് എതിരായ പോരാട്ടം എന്ന പേരില്‍ സംവിധായകര്‍ക്കും നടന്മാര്‍ക്കും എതിരായി നിരന്തരമായി ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് നടി ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ തമിഴിലും തെലുങ്കിലും വൻ വിവാദമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
 
ഇതിനിടെ ശ്രീ റെഡ്ഡിയുടെ പ്രവര്‍ത്തികളില്‍ അതൃപ്തി പ്രകടിപ്പിച്ച് നടന്‍ കാര്‍ത്തി രംഗത്തെത്തിയിരുന്നു. ശ്രീറെഡ്ഡി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും അവര്‍ ഉയര്‍ത്തുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണെന്നും നടികര്‍ സംഘം ട്രഷറര്‍ കൂടിയായ നടന്‍ പറഞ്ഞു.  
 
കാര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കാര്‍ത്തിയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നതാണെന്ന പ്രസ്താവനയുമായി ശ്രീറെഡ്ഡി രംഗത്ത് എത്തി. ‘നടികര്‍ സംഘവുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാം ശാന്തമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ എന്റെ വേദന എന്താണെന്ന് ഞാന്‍ താങ്കളെ മനസ്സിലാക്കിക്കും. ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നം പരിഹരിക്കാനാണ് നടികര്‍ സംഘം, അല്ലാതെ പ്രയോജനമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കാനല്ല. എന്റെ വേദനയെക്കുറിച്ച് ആലോചിച്ച് നോക്കു’ – ശ്രീറെഡ്ഡി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അബ്രഹാമിന്റെ സന്തതികളേക്കാൾ വലിയ പടം തന്നെ; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍