Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ആള്‍ക്കൂട്ട ആക്രമണങ്ങളും തെറിവിളികളും തുടരുക, കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടില്ല; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ശ്രീകാന്ത് വെട്ടിയാര്‍

Sreekanth Vettiyar
, ശനി, 26 മാര്‍ച്ച് 2022 (15:37 IST)
തനിക്കെതിരായ പീഡനക്കേസിനെ കുറിച്ച് വൈകാരിക പ്രതികരണവുമായി പ്രശസ്ത യൂട്യൂബ് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും കോടതി മുഖേന എല്ലാവരും സത്യം അറിയുമെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. തനിക്കെതിരായ പീഡന ആരോപണങ്ങളെ പരോക്ഷമായി ശ്രീകാന്ത് നിരസിക്കുകയാണ്. 
 
ശ്രീകാന്ത് വെട്ടിയാറിന്റെ വാക്കുകള്‍
 
പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും  അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.
 
അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട.
 
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം. ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍.ആര്‍.ആര്‍. ആദ്യദിനം നേടിയത് 257.15 കോടി ! കേരളത്തില്‍ നിന്ന് മാത്രം നാല് കോടി, കണക്കുകള്‍ ഇങ്ങനെ