Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും,സാമ്പിളുകള്‍ ശേഖരിച്ച് പോലീസ്

Indian actor issue Sreenath Bhasi photos YouTube issue YouTube case police Sreenath Bhasi ശ്രീനാഥ് ഭാസി യൂട്യൂബ്

കെ ആര്‍ അനൂപ്

, ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (10:15 IST)
നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. 
അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി പരിശോധനയ്ക്കായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകള്‍ ശേഖരിച്ചു.
 
നഖം, തലമുടി, രക്ത സാമ്പിള്‍ എന്നീ സാമ്പിളുകളാണ് മരട് പോലീസ് ശേഖരിച്ചത്. നടന്‍ ലഹരി ഉപയോഗിച്ചതായി പരാതിക്കാരി പരാതിയില്‍ പറഞ്ഞിട്ടില്ല. അഭിമുഖം നടന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള പോലീസ് ശ്രമിക്കുന്നത്.
 
മൂന്നരമണിക്കൂറോളം നടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യത്തില്‍ ശ്രീനാഥ് ഭാസിയെ വിട്ടയച്ചു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടുത്തു ചാടി കല്യാണം വേണ്ടെന്ന് ശ്രീവിദ്യയുടെ അമ്മ, കമല്‍ഹാസന് ഇഷ്ടപ്പെട്ടില്ല; ആ പ്രണയം തകര്‍ന്നത് ഇങ്ങനെ