Webdunia - Bharat's app for daily news and videos

Install App

നടന്ന സംഭവം; ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'യുടെ പോസ്റ്റർ പുറത്ത്

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (12:28 IST)
ശ്രീനാഥ് ഭാസി നായകനാകുന്ന ‘പൊങ്കാല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നായിക യാമി സോനയ്‌ക്കൊപ്പം കടപ്പുറത്ത് നടന്നു നീങ്ങുന്ന ശ്രീനാഥ് ഭാസിയുടെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ആക്ഷനാണ് പ്രാധാന്യം കൂടുതൽ.
 
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊങ്കാല. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ദിയാ ക്രിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ബാബു രാജ്, ബിബിന്‍ ജോര്‍ജ്,സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രൊഡ്യുസര്‍ ഡോണ തോമസ്, കോപ്രൊഡ്യൂസര്‍ – അനില്‍ പിള്ള, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ – പ്രജിത രാജേന്ദ്രന്‍, ജിയോ ജെയിംസ്, ഛായാഗ്രഹണം – ദീപു ചന്ദ്രന്‍, എഡിറ്റര്‍ – കബില്‍ കൃഷ്ണ, സംഗീതം – രഞ്ജിന്‍ രാജ്, കലാസംവിധാനം – ബാവ, മേക്കപ്പ് – അഖില്‍ ടി.രാജ്, കോസ്റ്റ്യും – ഡിസൈന്‍ സൂര്യാ ശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സെവന്‍ ആര്‍ട്‌സ് മോഹന്‍, പിആര്‍ഒ – മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – അമല്‍ അനിരുദ്ധ്, ഡിസൈനര്‍ – ആര്‍ട്ടൊ കോര്‍പ്പസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments