'തമന്ന സൂര്യയ്ക്ക് കൊടുത്ത് വിട്ട വസ്ത്രങ്ങള്‍ ജ്യോതിക കത്തിച്ച് കളഞ്ഞു!'

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (11:55 IST)
നടി ജ്യോതികയ്‌ക്കെതിരെ ഗായിക സുചിത്ര. ജ്യോതിക വളരെ മോശം സ്ത്രീയാണെന്നും അത് വ്യക്തമാക്കാനുള്ള ചില ഉദാഹരണങ്ങള്‍ ഉണ്ടെന്നും പറഞ്ഞ സുചിത്ര നടി തമന്നയുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുകയാണ്. അയൻ സിനിമ ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് സുചിത്ര പറയുന്നത്.
 
തമന്നയും സൂര്യയും അയന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ വിദേശത്ത് നിന്ന് തമന്ന ജ്യോതികയുമായി ഫോണില്‍ സംസാരിച്ചു. എന്നിട്ട് കുട്ടിക്കള്‍ക്ക് ഡ്രസ്സ് വാങ്ങി കൊടുത്തയക്കാമെന്ന് പറഞ്ഞു. ഇത് കേട്ട ജ്യോതിക അതിനെന്താ അയച്ചോളാന്‍ പറഞ്ഞു. പിന്നീട് സൂര്യ വീട്ടിലേക്ക് തമന്ന വാങ്ങിയ ഡ്രസ്സ് കൊണ്ടുവന്നപ്പോള്‍ ജ്യോതികയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ അത് എടുത്ത് തീയിലിട്ട് നശിപ്പിച്ചു. അങ്ങനെയൊരു കഥാപാത്രമാണ് ജ്യോതികയെന്നാണ് ഗായിക സുചിത്ര അഭിമുഖത്തില്‍ പറഞ്ഞത്. 
 
ഇരുവരും മുംബൈയിലേക്ക് താമസം മാറിയത് മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണെന്ന് പറയുന്നു. ജ്യോതിയുടെ നുണയ്ക്ക് സൂര്യയും കൂട്ടുനില്‍ക്കുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് സിംഗപ്പൂരില്‍ പോവുകയാണെന്ന് പറഞ്ഞാല്‍ സാരമില്ല, പക്ഷേ മുംബൈയിലേക്ക് പോയി എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഒന്നും ഇത് ചോദിക്കാത്തതെന്നും സുചിത്ര ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

അടുത്ത ലേഖനം
Show comments