Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലെ, അവർതമ്മിൽ അന്തർധാര സജീവമാണെന്ന് ഞാൻ സംശയിക്കുന്നു: ശ്രീനിവാസൻ

എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലെ, അവർതമ്മിൽ അന്തർധാര സജീവമാണെന്ന് ഞാൻ സംശയിക്കുന്നു: ശ്രീനിവാസൻ
, ശനി, 7 മാര്‍ച്ച് 2020 (17:32 IST)
അടുത്തിടെയാണ് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് അരംഭിച്ചത്. അക്കൗണ്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് സജീവമാകാതിരുന്നത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഫെയ്സ്‌ബുക്ക് തന്നെ തെറ്റിദ്ധരിച്ചതാണ് കാരണം എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്നെ ശ്രീനിവാസൻ വ്യക്തമാക്കിയിരിക്കുന്നത്.
 
റോബോട്ട് എന്ന് തെറ്റിദ്ധരിച്ച് ഫെയിസ്ബുക്ക് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു. 'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ? ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
 
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു. എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും. ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി സ്റ്റൈലില്‍ മമ്മൂട്ടി, ‘വണ്‍’ ഞെരിപ്പന്‍ ടീസര്‍ !