Webdunia - Bharat's app for daily news and videos

Install App

'എന്റെ ലിസ്‌റ്റ് വളരെ ചെറുതാണ്, ഈ മുൻനിര നായികമാരുടെ ലിസ്‌റ്റ് കണ്ടാൽ നിങ്ങൾ മരിച്ച് പോകും'

'എന്റെ ലിസ്‌റ്റ് വളരെ ചെറുതാണ്, ഈ മുൻനിര നായികമാരുടെ ലിസ്‌റ്റ് കണ്ടാൽ നിങ്ങൾ മരിച്ച് പോകും'

Webdunia
ബുധന്‍, 18 ജൂലൈ 2018 (12:19 IST)
തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനും ലോറൻസിനും സുന്ദർ സിയ്‌ക്കും എതിരെ നടി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
 
ദിവസം കഴിയുന്തോറും ശ്രീ റെഡ്ഡിയുടെ ലിസ്‌‌റ്റിൽ ആളുകൾ കൂടിക്കൂടി വരികയാണ്. പോസ്‌റ്റുകൾക്ക് താഴെയുള്ള കമന്റുകൾക്ക് മറുപടിയുമായിട്ടാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. തന്റെ ലിസ്‌റ്റ് വളരെ ചെറുതാണെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. തമിഴിലെ മറ്റ് ചില മുൻനിര നായികമാരെ അപേക്ഷിച്ച് എന്റെ ലിസ്‌‌റ്റിൽ ആളുകൾ കുറവാണ്. പക്ഷേ താരം നടിമാരുടെ പേരെടുത്ത് പറയാതെ പേരിന്റെ സൂചനകൾ മാത്രമാണ് നൽകിയിരിക്കുന്നത്.
 
കൂട്ടി വായിച്ചാല്‍ ശ്രീ റെഡ്ഡി എയ്തിരിക്കുന്ന ഒളിയമ്പ് മുന്‍നിര നായികമാരായ തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് സൂചനകളില്‍ നിന്ന് മനസ്സിലാക്കാം. പോസ്‌റ്റിന് ചുവടെ നിരവധിപേർ ഈ നടിമാരുടെ പേര് പരാമർശിച്ചിട്ടുമുണ്ട്. ഹാന്‍സികയുടേയും തമന്നയുടേയും കയ്യിലും വലിയ ലിസ്റ്റ് ഉണ്ട്, ഞാന്‍ ഉദ്ദേശിച്ചത് ചിത്രങ്ങളാണെന്നാണ് ശ്രീ റെഡ്ഡിയുടെ പരിഹാസ രൂപേണെയുള്ള ഫെയ്സ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments