Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൗതമിയുടെ വിവാഹം കഴിഞ്ഞു, വരൻ ദുൽഖർ ചിത്രത്തിന്റെ സംവിധായകൻ

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി

ഗൗതമിയുടെ വിവാഹം കഴിഞ്ഞു, വരൻ ദുൽഖർ ചിത്രത്തിന്റെ സംവിധായകൻ
, തിങ്കള്‍, 3 ഏപ്രില്‍ 2017 (08:00 IST)
നടി ഗൗതമി നായരുടെ വിവാഹം കഴിഞ്ഞു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് വരൻ. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.
 
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ 'സെക്കന്റ് ഷോ'യുടെ സംവിധായകനാണ് ശ്രീനാഥ്. ദുൽഖറിന്റെ മാത്രമല്ല, ശ്രീനാഥിന്റേയും സണ്ണി വെയ്ന്റേയും ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്റ് ഷോ.
മോഹന്‍ലാലും സണ്ണി വെയ്‌നും ഭരത്തും കഥാപാത്രങ്ങളായെത്തിയ 'കൂതറ' ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം.
 
സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്‌ലെയ്‌സി'ല്‍ ഗൗതമി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂതറ, ചാപ്‌റ്റേഴ്‌സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും അവരുടേതായി പുറത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്തിനെ നായകനാക്കി ജയരാജ് ഒരുക്കിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ശ്രീനാഥിന്റെ തുടക്കം. ഒരു ലൗ കം അറേഞ്ച്ഡ് മാര്യേജാണെന്നാണ് വിവാഹത്തെക്കുറിച്ച് ഗൗതമി നേരത്തെ പ്രതികരിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!