Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേളി അഥവാ ഇംഗ്ലീഷ് നാഗവല്ലി!വെളുപ്പിന് മൂന്നു മണിക്ക് സംഭവിച്ചത്, ഇതാണ് ഭർത്താവിന്റെ അവസ്ഥയെന്ന് ശ്രീനിഷ്

Pearle Maaney

കെ ആര്‍ അനൂപ്

, വ്യാഴം, 4 ജനുവരി 2024 (12:46 IST)
ഗർഭകാലത്തെ പേളിയുടെ ഒരേയൊരു സന്തോഷം ചോദിച്ചത് എന്തും സാധിച്ചു തരും എന്നുള്ളതാണ്. അമ്മയുടെയും കുഞ്ഞിന്റെയും മാനസികമായ സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി കുടുംബം അതെല്ലാം നടത്തി കൊടുക്കുകയും ചെയ്യും. 
 
ഗർഭിണിയായ ഭാര്യയുടെ കൂടെ ചിലവിടുന്ന ഭർത്താവിന്റെ അവസ്ഥയാണ് ശ്രീനിഷ് അരവിന്ദിന് പറയാനുള്ളത്. ഇതിൻറെ മേൽക്കാച്ചിയുമായാണ് ശ്രീനി എത്തിയിരിക്കുന്നത്.ഒരു ദിവസം വെളുപ്പിന് മൂന്നു മണിക്ക് സംഭവിച്ചത് എന്ന പേരിലാണ് ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ്. വെളുപ്പിന് എഴുന്നേറ്റ് നിർത്താതെ വർത്തമാനം പറയുകയാണ് പേളി. അതും ഇംഗ്ലീഷിൽ ആണ് സംസാരം. മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുന്നു. എല്ലാവരും കിടന്നുറങ്ങുന്ന നേരത്ത് എന്ത് പറയണമെന്ന് അറിയാതെ അത് മുഴുവൻ കേട്ടിരിക്കുകയാണ് ഭർത്താവായ ശ്രീനിഷ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ജനുവരി മാസത്തിൽ പേളി രണ്ടാമതും അമ്മയാകും.നിലാ ബേബിയുടെ അനുജൻ അല്ലെങ്കിൽ അനുജത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ എത്തുമെന്ന് പേ തന്നെ പറഞ്ഞിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആമിര്‍ ഖാന്റെ മകള്‍ വിവാഹിതയായി; വീഡിയോ കാണാം