Webdunia - Bharat's app for daily news and videos

Install App

പോക്കറ്റില്‍ കുറച്ച് പണവുമായി ഗൗരിയെ തേടി ഷാരൂഖ് അലഞ്ഞു; ആ പ്രണയം തീവ്രമായിരുന്നു, വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഒടുവില്‍ അവര്‍ ഒന്നിച്ചു

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (10:20 IST)
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പ്രിയപത്‌നി ഗൗരി ഖാന്‍ ഇന്ന് തന്റെ 51-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമകള്‍ പോലെ ഉദ്വേഗം നിറഞ്ഞ പ്രണയകഥയായിരുന്നു ഷാരൂഖിന്റേതും ഗൗരിയുടേയതും. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. 
 
ഒരു പൊതു സുഹൃത്തിന്റെ വിവാഹ ആഘോഷ വേളയിലാണ് ഗൗരിയും ഷാരൂഖും ആദ്യമായി കണ്ടുമുട്ടുന്നത്. 1984 ലായിരുന്നു അത്. ഷാരൂഖിന് അന്ന് പ്രായം 18 വയസ് മാത്രം. ഗൗരിക്ക് 14 വയസ്സും. ആ വിവാഹ വേദിയില്‍ വച്ച് ഇരുവരും സംസാരിച്ചു. നല്ല സുഹൃത്തുക്കളെ പോലെയായി. 
 
അങ്ങനെയിരിക്കെ ഷാരൂഖ് ഖാനോട് പറയാതെ ഗൗരി താമസം മാറി. തങ്ങളുടെ ബന്ധം അത്ര ആഴത്തിലെത്തിയിട്ടില്ലെന്ന് തോന്നിയതുകൊണ്ടാണ് ഗൗരി ഷാരൂഖിനോട് യാത്ര ചോദിക്കാതിരുന്നത്. എന്നാല്‍, ഷാരൂഖിനെ ഇത് വേദനിപ്പിച്ചു. ഗൗരിയുടെ കുടുംബം മുംബൈയിലേക്ക് പോയതറിഞ്ഞ ഷാരൂഖ് പോക്കറ്റില്‍ കുറച്ച് പണവുമായി മുംബൈയിലേക്ക് എത്തി. ഒരു സുഹൃത്തും ഷാരൂഖിനൊപ്പമുണ്ടായിരുന്നു. 
 
കൈയിലുള്ള പണം കഴിഞ്ഞപ്പോള്‍ തിരിച്ചുപോകാമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. എന്നാല്‍, ഷാരൂഖ് സമ്മതിച്ചില്ല. ഒടുവില്‍ ഗൊരായ് ബീച്ചില്‍ വച്ച് ഷാരൂഖ് ഗൗരിയെ കണ്ടുമുട്ടി. അപ്പോഴാണ് ഷാരൂഖിന് തന്നോടുള്ള പ്രണയം എത്ര തീവ്രമാണെന്ന് ഗൗരി മനസിലാക്കുന്നത്. 
 
ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നു. ഇരുവരും രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരാണ്. വീട്ടുകാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു. രണ്ട് പേര്‍ക്കും പക്വത ആയിട്ടില്ലെന്ന് ഗൗരിയുടെ വീട്ടുകാര്‍ പറഞ്ഞു. ഒടുവില്‍ വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പിന്നാലെ 1991 ല്‍ ഷാരൂഖ് ഗൗരിയെ വിവാഹം കഴിച്ചു. ഒക്ടോബര്‍ 25 നായിരുന്നു വിവാഹം. ഇരുവരും ഒന്നിച്ചിട്ട് 30 വര്‍ഷം ആയി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments