Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നെങ്കിലും അടുത്ത് കിട്ടിയാൽ കുത്തിമലർത്തും'; ശ്രുതി ഹാസന് വധഭീഷ‌ണി

ശ്രുതി ഹാസന് വധഭീഷണി

'എന്നെങ്കിലും അടുത്ത് കിട്ടിയാൽ കുത്തിമലർത്തും'; ശ്രുതി ഹാസന് വധഭീഷ‌ണി
, ശനി, 12 നവം‌ബര്‍ 2016 (15:32 IST)
കമൽഹാസന്റെ മകളും തെന്നിന്ത്യൻ സുന്ദരിയുമായ നടി ശ്രുതി ഹാസന് നേരെ വധഭീഷണി. കർണാടകയിൽ നിന്നുമുള്ള ഡോ. കെ ജി ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഭീഷണിക്ക് പിന്നിൽ എന്ന് നടി ആരോപിക്കുന്നു. ഇയാൾക്കെതിരെ ശ്രുതി ചെന്നൈയിലെ സൈബർ സെല്ലിനെതിരെ പരാതി നൽകിയിരിക്കുകയാ‌ണ്.
 
സോഷ്യൽ മീഡിയയിലെ അക്കൗണ്ട് വഴി ഇയാൾ അശ്ശീല സന്ദേശങ്ങ‌ൾ അയക്കാറുണ്ടെന്നും ശല്യം തുടങ്ങിയിട്ട് നാളുകൾ കുറച്ചായെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തില്‍ അയക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറഞ്ഞു. ശ്രുതിയെ എന്നെങ്കിലും അടുത്ത് കിട്ടിയാൽ കുത്തിമലർത്തുമെന്നും സന്ദേശങ്ങൾ അയച്ചെന്നും പരാതിയിൽ പറയുന്നു. 
 
ഇതാദ്യമായല്ല ശ്രുതിക്ക് നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത്. 2013 ല്‍ മുംബൈയിലെ ശ്രുതിയുടെ ഫ്ലാറ്റില്‍ ഒരിക്കല്‍ ഒരാള്‍ അതിക്രമിച്ചു കയറുകയും ശ്രുതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ എം വിജയൻ മമ്മൂട്ടിയെ പുച്ഛിച്ചതെന്തിന്? പിന്നിൽ ഒരാൾ!