Webdunia - Bharat's app for daily news and videos

Install App

കഥാപാത്രവും ഞാനെന്ന നടിയും രണ്ടാണെന്ന് പാര്‍വതി, രാജന്‍‌സക്കറിയ പിന്നെ എന്തായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

സമൂഹത്തില്‍ നടക്കുന്നത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാനെന്ന് പാര്‍വതി, അതുതന്നെയല്ലേ മമ്മൂട്ടിയും ചെയ്തതെന്ന് ആരാധകര്‍

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (09:48 IST)
2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കു‌ള്ള അവാര്‍ഡ് ലഭിച്ചത് പാര്‍വതിക്കാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതിക്ക് അവാര്‍ഡ് ലഭിച്ചത്. സമരരംഗത്തുള്ള എല്ലാ നേഴ്‌സുമാര്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നായി‌രുന്നു പാര്‍വതിയുടെ ആദ്യ പ്രതികരണം.  
 
‘പാര്‍വതിയെന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍ എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല. എന്റെ പൊളിറ്റിക്ക്സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്. എന്നെ വെറുത്താലും‘ - എന്നായിരുന്നു അവാര്‍ഡിനോട് പാര്‍വതി പ്രതികരിച്ചത്. 
 
എന്നാല്‍, പാര്‍വതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിൽ മമ്മൂട്ടി ചിത്രമായ കസബയെകുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശം തന്നെ വിഷയം. 
 
‘അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും അങ്ങനെയുള്ള നായകന്മാരെ മഹത്വമത്കരിക്കുകയാണെന്ന് ചെയ്യുന്നത്’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്. 
 
പാര്‍വതിയുടെ ഈ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സ്രഷ്ടിച്ചിരുന്നു. മമ്മൂട്ടി ചെയ്ത രാജന്‍സക്കറിയ ഒരു കഥാപാത്രം മാത്രമാണെന്നായിരുന്നു ആരാധകര്‍ വാദിച്ചത്. രാജന്‍സക്കറിയ പോലുള്ള കഥാപാത്രങ്ങള്‍ സമൂഹത്തില്‍ മഹത്വവത്കരിക്കപ്പെടുമെന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്.
 
എന്നാല്‍, ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച പാര്‍വതി ‘തനിക്കല്ല, പാര്‍വതിയെന്ന നടിക്കും സമീറയെന്ന കഥാപാത്രത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്’ എന്ന് പറഞ്ഞിരുന്നു. ഇത് പാര്‍വതിയുടെ ഇരട്ടത്താപ്പല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ‘കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ പാര്‍വതി മമ്മൂട്ടി ചെയ്ത രാജന്‍ സക്കറിയയും കഥാപാത്രമാണെന്ന് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല എന്നാണ് ഒരു കൂട്ടം ആരാധകര്‍ ചോദിക്കുന്നത്. 
 
‘സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍‘ എന്ന് പറഞ്ഞ പാര്‍വതി, സമൂഹത്തില്‍ നടക്കുന്ന കാര്യം തന്നെ രാജന്‍സക്കറിയയിലൂടെ പ്രതിഫലിപ്പിച്ച മമ്മൂട്ടിയും സംവിധായകന്റെ ഒരു ടൂള്‍ തന്നെയാണെന്ന് തിരിച്ചറിയാത്തത് എന്താണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഏതായാലും പാര്‍വതിയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ കസബ വിഷയം വീണ്ടും ഒരു വിവാദത്തിന് കാരണമായേക്കുമോയെന്ന് കണ്ടറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments