Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്: പൌളി പറയുന്നു

വയസ്സായി രൂപം മാറിയ ത‌ന്നെ മമ്മൂട്ടി ഓര്‍ക്കുമെന്ന് പോലും കരുതിയില്ല: സംസ്ഥാന അവാര്‍ഡ് ജേതാവായ പൌളി പറയുന്നു

Webdunia
ശനി, 10 മാര്‍ച്ച് 2018 (09:05 IST)
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജനകീയമായിരുന്നു. അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായിട്ടാണ് മലയാള സിനിമാലോകം ഇതിനെ കാണുന്നത്. പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് പൌളിയാണ്. 
 
ഈ.മ.യൗ., ഒറ്റമുറി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച സ്വഭാവനടിയായി പൗളിയെ തെരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചപ്പോല്‍ നിരവധിപേര്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന് പൌളി പറയുന്നു. താരം എടുത്ത് പറയുന്നത് മമ്മൂട്ടിയെ ആണ്. 
 
‘അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചു, ഇനി അല്‍പ്പം സ്റ്റൈലിലൊക്കെ നടക്കണം കേട്ടോയെന്ന് ഉപദേശിച്ചു. മമ്മൂട്ടി ഇപ്പോഴും പഴയപോലെ തന്നെ, വയസ്സായി രൂപം മാറിയ തന്നെ ഓര്‍ക്കുമെന്ന് കരുതിയില്ല,’ പൗളി പറഞ്ഞു.
 
വര്‍ഷങ്ങളായി നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന പൗളി, അണ്ണന്‍ തമ്പിയിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തെത്തുന്നത്. ‘അണ്ണന്‍ തമ്പിയില്‍ മരിച്ചിടത്തു കരയുന്ന ഒരു സീനിനായാണ് ഞാന്‍ പോകുന്നത്. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ഏതാണ് ആ നടി, വളരെ ജെനുവിന്‍ ആയി അഭിനയിക്കുന്നുണ്ടല്ലോ’ എന്ന്. 
 
അത് നാടകനടിയായ പൗളിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ മമ്മൂട്ടി ചോദിച്ചു ‘ഏത് പൗളിയോ. ഞങ്ങള്‍ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ..’ എന്ന്. 1975 ല്‍ ഞങ്ങള്‍ ഒരുമിച്ച് നാടകം കളിച്ചിട്ടുണ്ട്. മമ്മൂട്ടി ഇപ്പോഴും പഴയ പോലെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്’ പൗളി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments