Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഓഗസ്റ്റ് സിനിമ’യില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതിന്റെ കാരണമിതായിരുന്നു!

ആര്യയുടെ പേരു പറയാതെ പൃഥ്വി, മോശമായെന്ന് സോഷ്യല്‍ മീഡിയ!

‘ഓഗസ്റ്റ് സിനിമ’യില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതിന്റെ കാരണമിതായിരുന്നു!
, വെള്ളി, 9 മാര്‍ച്ച് 2018 (14:37 IST)
സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പൃഥ്വിരാജ്. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് പുതിയ കമ്പനിയുടെ പേര്. മുമ്പ് ആഗസ്റ്റ് സിനിമാസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയില്‍ താരം അംഗമായിരുന്നു.
 
കഴിഞ്ഞ വര്‍ഷമാണ് ‘ഓഗസ്റ്റ് സിനിമ’യുടെ പങ്കാളിത്തത്തിൽനിന്ന് നടൻ പൃഥ്വിരാജ് പിന്മാറിയത്. പ്രമുഖ വ്യവസായി ഷാജി നടേശന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, തമിഴ് ചലച്ചിത്ര താരം ആര്യ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. 
 
സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് തന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി തുടങ്ങുന്ന കാര്യം അറിയിച്ചത്. അതേസമയം, ഓഗസ്ത് സിനിമാസിലെ മറ്റൊരംഗമായ ആര്യയുടെ പേര് പറയാത്തത് എന്തെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല എന്നാണ് പാപ്പരാസികളുടെ കണ്ടു പിടുത്തം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാപത്തിന് ആഹ്വാനം ചെയ്തു; ശ്രീ ശ്രീ രവിശങ്കറിനെതിരെ കേസെടുത്ത് പൊലീസ്