Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തിന്റെ കഥ, സുരാജ് നായകന്‍, കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫയുടെ 'മുറ'!

Muhammad Musthafa kapella malayalam movie Muhammad Mustafa's 'Mura Thiruvananthapuram

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജനുവരി 2024 (15:12 IST)
കപ്പേള വിജയത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. മുറ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ 4 യുവാക്കളുടെ കഥയാണ് പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
 
സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ പ്രദേശവാസികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. ഇതിനായുള്ള കാസ്റ്റിംഗ് കോള്‍ നേരത്തെ പുറത്തുവന്നിരുന്നു.കേരളത്തിലെ സിനിമാരംഗത്തെ  പ്രമുഖ നിര്‍മാണ-വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു നിര്‍മ്മിക്കുന്ന സിനിമ വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന്റെ കരിയര്‍ അവസാനിക്കുന്നില്ല !തലൈവര്‍ 171നു ശേഷം വരുന്നു പുത്തന്‍ സിനിമ, സംവിധായകന്റെ പേര് പുറത്ത്