Subi Suresh: സുബിയുടെ മൃതദേഹത്തിനു മുന്നില്‍ വിറങ്ങലിച്ച് ദേവി ചന്ദന; നഷ്ടമായത് ഉറ്റസുഹൃത്തിനെ (വീഡിയോ)
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് സുബി സുരേഷ് അന്തരിച്ചത്
Publish Date: Thu, 23 Feb 2023 (10:55 IST)
Updated Date: Thu, 23 Feb 2023 (10:59 IST)
Subi Suresh: ഉറ്റസുഹൃത്തിനെ നഷ്ടമായ വേദനയില്‍ നടി ദേവി ചന്ദന. സുബി സുരേഷിന്റെ വീട്ടില്‍ മൃതദേഹം എത്തിയ നിമിഷം മുതല്‍ ദേവി ചന്ദനയും അവിടെ ഉണ്ടായിരുന്നു. സുഹൃത്തിന്റെ മൃതദേഹത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ദേവി ചന്ദനയെ വീഡിയോയില്‍ കാണാം. രഞ്ജിനി ഹരിദാസിനെ കെട്ടിപ്പിടിച്ച് ദേവി ചന്ദന പൊട്ടിക്കരഞ്ഞു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് സുബി സുരേഷ് അന്തരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 20 ദിവസത്തോളമായി സുബി ആശുപത്രിയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയ സമയത്താണ് സുബിയുടെ മരണം. ഇന്നാണ് സംസ്‌കാരം.