Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയും വലിയ തുകയോ? ഡോണില്‍ അഭിനയിക്കാന്‍ വന്‍ പ്രതിഫലം ചോദിച്ച് കിയാര അദ്വാനി, നടിക്ക് മുന്നില്‍ ഇനി നാല് നടിമാര്‍ മാത്രം

Such a huge amount Kiara Advani asking for huge salary to act in Don

കെ ആര്‍ അനൂപ്

, ചൊവ്വ, 5 മാര്‍ച്ച് 2024 (15:11 IST)
ഡോണ്‍ സീരീസ് ഷാരൂഖാന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചില മാറ്റങ്ങള്‍ ഫര്‍ഹാന്‍ അക്തര്‍ വരുത്തിയിരുന്നു. മൂന്നാമത്തെ സീരീസില്‍ ഡോണ്‍ കഥാപാത്രമായി രണ്‍വീര്‍ സിംഗ് എത്തുമ്പോള്‍ പ്രിയങ്ക ചോപ്ര ചെയ്ത കഥാപാത്രത്തെ കിയാര അദ്വാനിയാണ് അവതരിപ്പിക്കുന്നത്.
 
ഇതുവരെ കാണാത്ത വേഷത്തില്‍ ആകും കിയാര പ്രത്യക്ഷപ്പെടുക. ഡോണ്‍ ത്രീയില്‍ വന്‍ പ്രതിഫലമാണ് നടി ചോദിച്ചിരിക്കുന്നത്.
ഫര്‍ഹാന്‍ അക്തറിന് മുമ്പില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. ചിത്രം വിജയമാക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്.
 
ഫര്‍ഹാന്റെ തന്നെ എക്സല്‍ പിക്ച്ചേഴ്സാണ് ചിതം നിര്‍മിക്കുന്നത്. ഈ സിനിമയ്ക്കായി കിയാര വാങ്ങുന്ന പ്രതിഫലം 13 കോടി രൂപയാണ്. നാല് നടിമാര്‍ മാത്രമേ പ്രതിഫലത്തിന്റെ കാര്യത്തില്‍ കിയാരയ്ക്ക് മുന്നിലുള്ളത്.
 
ദീപിക പദുക്കോണ്‍, കങ്കണ റനാവത്ത്, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍.ഡോണിലൂടെ കിയാരയും ഈ പട്ടികയിലേക്ക് എത്തുകയാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 ദിവസംകൊണ്ട് 100 കോടി, ഇനി വമ്പന്മാര്‍ വീഴും, വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നത്