Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മോഹന്‍ലാലിന്റെ ഭാര്യയാണെന്ന് പോലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു; സുചിത്രയെന്ന താരത്തിളക്കം

Suchithra Murali
, വ്യാഴം, 22 ജൂലൈ 2021 (09:12 IST)
ബാലതാരമായി വന്ന് മലയാളികളുടെ പ്രിയനടിയായ സുചിത്ര മുരളിയുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുചിത്ര അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് മോഹന്‍ലാലിന്റെ ഭാര്യയാണ് ഈ സുചിത്രയെന്ന് പോലും ഗോസിപ്പുകള്‍ ഉണ്ടായിരുന്നത്രേ ! താരങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാനൊന്നും വലിയ സാധ്യതകള്‍ ഉണ്ടായിരുന്നില്ല അക്കാലത്ത്. മോഹന്‍ലാലിന്റെ ഭാര്യയുടെ പേരും സുചിത്ര എന്നാണ്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്രയാണ് ഈ സുചിത്രയെന്ന് പോലും പലരും വിശ്വസിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാല്‍ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിലെ ഗോസിപ്പ് കോളങ്ങളില്‍ മുന്‍പ് വന്നിട്ടുണ്ട്. 

സുചിത്രയുടെ ജന്മദിനമാണ് ഇന്ന്. 1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന്റെ 46-ാം ജന്മദിനം ആണിന്ന്. സുചിത്രയെ കണ്ടാല്‍ 46 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്. 
 
നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, നയം വ്യക്തമാക്കുന്നു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്‍കല്യാണം, കാസര്‍ഗോഡ് കാദര്‍ഭായ്, കാവടിയാട്ടം, കാശ്മീരം, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സുചിത്ര മുരളി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള സാരി ഉടുത്ത് റഷ്യന്‍ തെരുവില്‍ ഡാന്‍സുമായി പ്രിയ വാര്യര്‍, വീഡിയോ