Webdunia - Bharat's app for daily news and videos

Install App

ആമസോണിൽ ചിത്രം റിലീസ് ചെയ്യാന്‍ ജയസൂര്യ, സൂര്യയെപ്പോലെ ജയസൂര്യയെയും വിലക്കുമോ?

സുബിന്‍ ജോഷി
വെള്ളി, 15 മെയ് 2020 (13:13 IST)
ലോക്ഡൗൺ  നീളുന്ന സാഹചര്യത്തിൽ ജയസൂര്യ നായകനാകുന്ന ചിത്രം 'സൂഫിയും സുജാത'യും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. അതിഥി റാവുവാണ് നായികയായെത്തുന്നത്. 
 
സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായ കപ്പേള എന്ന സിനിമയും നെറ്റ്ഫ്ലിക്‍സ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. കീർത്തി സുരേഷ് നായികയാകുന്ന സിനിമ പെൻഗ്വിന്‍, ജ്യോതിക നായികയാകുന്ന പൊന്മകള്‍ വന്താല്‍ എന്നിവ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ സിനിമ ഒടിടി റിലീസ് ചെയ്യുന്ന തീരുമാനം തമിഴ് സിനിമാ രംഗത്ത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ക്ക് തമിഴ് സിനിമയിലെ നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു. ഇതേ രീതിയില്‍ ജയസൂര്യയ്‌ക്കും വിലക്ക് നേരിടേണ്ടി വരുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. 
 
നരണിപ്പുഴ ഷാനവാസാണ് 'സൂഫിയും സുജാത'യും സംവിധാനം ചെയ്‌തിരിക്കുന്നത്‍. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിച്ചു

മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?

ആറ്റുകാല്‍ പൊങ്കാലയ്ക്കു അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്

അടുത്ത ലേഖനം
Show comments