Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിംഗ് ഖാന്റെ മകൾ സുഹാന സിനിമയിലേക്ക് !

കിംഗ് ഖാന്റെ മകൾ സുഹാന സിനിമയിലേക്ക് !
, വ്യാഴം, 8 ഓഗസ്റ്റ് 2019 (14:39 IST)
കിംഗ് ഖാന്റെ മകൾ സുഹാന സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ബോളീവുഡിലെ ഹോട്ട് സെൻസേഷനാണ്. സുഹാനക്ക് വലിയ ആരധക വൃദ്ധം തന്നെ യുണ്ട്. താരം സാമൂഹ്യ മധ്യമങ്ങളിലൂടെ പങ്കുവക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലം വലിയ സ്വീകര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിത സിനിമ അഭിനയത്തിലേക്ക് കാലെടുത്തുവക്കുകയാണ് സുഹാന.
 
ദ ഗ്രേറ്റ് പാർട്ട് ഓഫ് ബ്ലൂ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് സുഹാന സിനിമ അഭിനയത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സുഹാനയുടെ സുഹൃത്തും സഹപാഠിയുമായ തിയോ ജിമെനോയാണ് ദ് ഗ്രേറ്റ് പാർട്ട് ഓഫ് ബ്ലൂ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ജിമെനോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവഹച്ചിട്ടുണ്ട്.
 
നേരത്തെ സുഹാന നടകത്തിൽ അഭിനയിക്കുന്നത് കാണാൻ ഷാരൂഖ് ലണ്ടനിൽ എത്തിയിരുന്നു. അഭിനയത്രി ആകാനാണ് തനിക്കിഷ്ടം എന്ന് സുഹാന നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിരുദം പൂർത്തിയാക്കിയ ശേഷം മാത്രമേ അഭിനയത്തിലേക്ക് കടക്കാവൂ എന്ന നിബന്ധന ഷാരുഖ് ഖാൻ മുന്നോട്ടുവച്ചിരുന്നു അടുത്തിടെ ലണ്ടനിലെ ആര്‍ഡിങ്‌ലൈ കോളേജില്‍നിന്നു സുഹാന ബിരുദപഠനം പൂർത്തിയാക്കുകയും ചെയ്തു. സുഹാനയുടെ ബോളിഡ് പ്രവേശനം ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൈമൂർ വലുതാകുമ്പോൾ ആരാകണം; ആഗ്രഹം വെളിപ്പെടുത്തി കരീന