Publish Date: Fri, 14 Oct 2022 (10:07 IST)
Updated Date: Fri, 14 Oct 2022 (10:10 IST)
തെന്നിന്ത്യന്‍ സിനിമയോടാകെ അറിയപ്പെടുന്ന താരമാണ് സുജിത. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും പിന്നെ നടി ഇപ്പോള്‍ യാത്രയിലാണ്. തായ്ലാന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ സുജിത പങ്കുവെച്ചിട്ടുണ്ട്.
തെലുങ്കും കടന്ന് ഹിന്ദി ചിത്രത്തില്‍ വരെ അഭിനയിക്കാന്‍ അവസരം ലഭിച്ച താരം മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് തുടങ്ങിയത്.
1982 ജൂലൈ 12ന് ജനിച്ച നടിക്ക് പ്രായം 40.
സുജിതയുടെ ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ നൂറോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചു.